mathil idinjuveeenu thakarnna kinar, ktr
കൊട്ടാരക്കര: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞു വീണ് വീട് തകര്‍ന്നു. മുസ്ലീം സ്ട്രീറ്റ് കോയിപ്പുറത്തുവിള സുധീര്‍ മന്‍സിലില്‍ സുധീറിന്റെ വീടാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. വീടിനു പിന്നിലായി ഉയരത്തിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് മതിലും മണ്ണും ശക്തമായ മഴയില്‍ കുതിര്‍ന്ന് ഇടിഞ്ഞ് വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികളിടിച്ച് വീടിന്റെ ഒരു ‘ഭാഗത്തെ’ഭിത്തിയും കിണറും ബാത്ത്‌റൂമും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. പാലുകാച്ചല്‍ കഴിഞ്ഞിട്ട് ഒരുവര്‍ഷമാകാത്ത വീടിന് ബലക്ഷയമുണ്ട്. മതില്‍ തകരുകയും മണ്ണിടിയുകയും ചെയ്തതു മൂലം പിന്നിലായി കുന്നിന്‍മുകളിലുള്ള കോയിപ്പുറത്തുവിള സലീമിന്റെ വീടും ഭീഷണിയിലാണ്.
















