റോം: ലിബിയന്‍ തീരത്ത് കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അന്‍പതോളം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്ന് 135ലേറെപ്പരെ രക്ഷപ്പെടുത്തിയതായും നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള അഭയാര്‍ഥികളുടെ വരവിനിടെയാണ് സംഭവമുണ്ടായത്. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഇറ്റാലിയന്‍ നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ ആഴ്‌ച്ചയില്‍ മാത്രം ഏകദേശം 10,000ലധികം കുടിയേറ്റക്കാക്ക് അഭയം നല്‍കായതായും നാവിക സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















