ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സില്‍.
ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെയും (83), മധ്യനിരക്കാരന്‍ ജോ റൂട്ടിന്റെയും (60 നോട്ടൗട്ട്) പ്രകടനമാണ് ആതിഥേയര്‍ക്ക് തുണയായത്.
നായകന്‍ അലിസ്റ്റര്‍ കുക്ക് (15), നിക് കോംപ്ടണ്‍ (ഒമ്പത്) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ലങ്കയ്‌ക്കായി സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, മിലിന്ദ സിരിവര്‍ധനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
















