Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഡ്രിഡ് ഇന്ന് മിലാനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 11:46 pm IST
inSports

മിലാന്‍: സ്‌പെയിനിലെ മാഡ്രിഡും ഇറ്റലിയിലെ മിലാനും തമ്മില്‍ അകലമേറെയുണ്ട്. യൂറോപ്പിലെ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലെ പ്രധാന നഗരങ്ങള്‍. എന്നാല്‍, കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ സമാനതകളേറെയുണ്ട് ഈ രണ്ട് നഗരങ്ങള്‍ക്ക്. യൂറോപ്യന്‍ ഫുട്‌ബോളിലെയെന്നല്ല, ലോക ഫുട്‌ബോളിലെ തന്ന പ്രബലമായ നാലു ടീമുകള്‍ ഈ നഗരങ്ങളില്‍ നിന്ന്. മാഡ്രിഡിന്റെ റയലും അത്‌ലറ്റികോയും മിലാന്റെ എസി മിലാനും ഇന്ററും. എന്നാല്‍, ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.15ന് എസി മിലാന്റെ സാന്‍ സിറോ ചരിത്രത്തിലേക്ക് കണ്ണയ്‌ക്കുന്നത് മറ്റൊരു രാജകീയ പോരാട്ടത്തിന്റെ പേരില്‍. മാഡ്രിഡിലെ വൈരികള്‍ റയലും അത്‌ലറ്റികോയും മുഖാമുഖമെത്തുന്നു. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ചക്രവര്‍ത്തി പദത്തിന് അവകാശവാദവുമായി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഇതു രണ്ടാം തവണയാണ് റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും കൊമ്പുകോര്‍ക്കുമ്പോള്‍ മാഡ്രിഡും മിലാനും മാത്രമല്ല യൂറോപ്പ് ഒന്നാകെ ഈ ഇറ്റാലിയന്‍ നഗരത്തിലേക്കാണ്. 2014ലെ ആദ്യ അങ്കത്തില്‍ റയല്‍ ചിരിച്ചു.

സ്പാനിഷ് ലീഗിലെ കണക്കെടുത്താല്‍ അത്‌ലറ്റികോയ്‌ക്ക് നേരിയ മുന്‍തൂക്കം. കഴിഞ്ഞ രണ്ടു നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒരു സമനിലയും ഒരു ജയവുമുണ്ട് അത്‌ലറ്റികോയ്‌ക്ക്. എന്നാല്‍, നിര്‍ണായകഘട്ടങ്ങളില്‍ കാലിടറുകയെന്ന പതിവ് ഇത്തവണയും അവര്‍ തുടര്‍ന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടീം, അവസാന കളികളില്‍ തോറ്റ് മൂന്നാമതായി. നിര്‍ണായകഘട്ടത്തില്‍ മികച്ച പ്രകടനം നടത്തി റയല്‍ മാഡ്രിഡ് അവസാനം കിരീട പ്രതീക്ഷയിലേക്കും ഒടുവില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സലോണയ്‌ക്കു പിന്നില്‍ രണ്ടാമതും ഫിനിഷ് ചെയ്തു.

യൂറോപ്യന്‍ പോരാട്ടങ്ങളില്‍ എന്നും കരുത്തു തെളിയിച്ചിട്ടുണ്ട് റയല്‍. 2014 ഫൈനലില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍, അവസാനം വരെ മുന്നിട്ടുനിന്നു അത്‌ലറ്റികോ. ഇഞ്ചുറി ടൈമില്‍ നായകന്‍ സെര്‍ജിയോ റാമോസിലൂടെ സമനില നേടി, അധിക സമയത്ത് തുടരെ ഗോളുകള്‍ വര്‍ഷിച്ച് കിരീടവുമായി മടങ്ങി റയല്‍. അതിന്റെ കണക്കു തീര്‍ക്കുകയാകും ഡീഗോ സിമിയോണിയുടെ അത്‌ലറ്റികോയുടെ ലക്ഷ്യം. അന്ന് കൈവിട്ടത് തിരികെപ്പിടിക്കാന്‍ സിമിയോണിക്ക് ഏറെ വ്യഗ്രയതുണ്ടാകും. എന്നാല്‍, കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കിരീടം സ്വന്തമാക്കുന്ന നാലാമത്തെ വ്യക്തിയെന്ന നേട്ടത്തിലേക്ക് സിനദിന്‍ സിദാന് ജയം മാത്രമേ തുണയാകു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെന്ന സൂപ്പര്‍ താരം പരിക്കിന്റെ ആകുലതകളില്‍നിന്ന് മുക്തമായത് റയലിനെ ഏറെ ആശ്വസിപ്പിക്കുന്നു. കെയ്‌ലര്‍ നവാസ് കാവല്‍ നില്‍ക്കുന്ന വലയില്‍ തുടങ്ങുന്നു റയലിന്റെ കരുത്ത്. പ്രതിരോധത്തില്‍ നായകന്‍ സെര്‍ജിയോ റാമോസ്, പെപ്പെ എന്നിവര്‍ കുന്തമുനകള്‍. പരിക്കേറ്റ ഫ്രഞ്ച് താരം റാഫേല്‍ വരാനെയ്‌ക്ക് കളിക്കാനാകത്തത് തിരിച്ചടി. എങ്കിലും ഡനിലോ, ഡാനിയല്‍ കര്‍വാജല്‍, മാഴ്‌സലോ തുടങ്ങിയവരുണ്ട്. ഇസ്‌കോ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ജയിംസ് റോഡ്രിഗസ്, ജെസെ, കാസിമറോ എന്നിവരടങ്ങുന്ന മധ്യനിരയും സമ്പന്നം. വെയ്ല്‍സ് സൂപ്പര്‍ താരം ഗരത് ബെയ്ല്‍ ടീം ലിസ്റ്റില്‍ മധ്യനിരയിലെങ്കിലും മുന്നേറ്റത്തിലാകും അണിനിരക്കുക. കരിം ബെന്‍സമയും ക്രിസ്റ്റ്യാനോയുമാകും മുന്നേത്തിലുണ്ടാകുക. ലൂക്കാസ് വാസ്‌ക്വെസ്, ഡയസ് തുടങ്ങിയവരെയും പരീക്ഷിക്കാനാകും സിദാന്.

പ്രതിരോധ കരുത്തിലാണ് അത്‌ലറ്റികോ ഇതുവരെ മുന്നേറിയത്. ഒരിടപോലും നല്‍കാത്ത പ്രതിരോധത്തിനൊപ്പം എതിരാളിയുടെ പഴുതിലൂടെ കയറി ഗോള്‍ നേടുന്ന മുന്നേറ്റവും അത്‌ലറ്റികോയെ കരുത്തരാക്കുന്നു. ഒബ്ലെയ്‌ക്ക് കാക്കുന്ന വലയ്‌ക്കു മുന്നില്‍ ഡീഗോ ഗോഡിന്‍, ഹെര്‍ണാണ്ടസ്, ഗാമെസ്, ഫിലിപ്പ് ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവര്‍ പ്രതിരോധത്തില്‍. കോകെ, സൗള്‍, ഫെര്‍ണാണ്ടസ്, തിയാഗോ, ഒലിവര്‍ ടോറസ് തുടങ്ങിയവര്‍ മധ്യനിരയിലും ഫെര്‍ണാണ്ടോ ടോറസ്, അന്റോണിയോ ഗ്രീസ്മന്‍, ഏയ്ഞ്ചല്‍ കൊറയ എന്നിവര്‍ മുന്നേറ്റത്തിലും കരുത്താകും.

ഗ്രീസ്മന്നിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ അത്‌ലറ്റികോയുടെ മുന്നേറ്റത്തിനു പിന്നില്‍. ഇതിനു തുണയായി ടോറസും. അന്തിമ ഇലവനെക്കുറിച്ചുള്ള ധാരണകള്‍ വ്യക്തമാക്കിയിട്ടില്ല സിമിയോണി. ആരു ജയിച്ചാലും തത്കാലം യൂറോപ്യന്‍ ഫുട്‌ബോളിന്റെ അമരത്ത് സ്‌പെയിനിന്റെ ജൈത്രയാത്ര തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.