കൊല്ലം: എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടിയ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ജില്ലയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 96.97 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പറഞ്ഞു. സ്‌കൂളുകള്‍ക്ക് വേണ്ടി പ്രഥമാധ്യാപകര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, അംഗങ്ങള്‍, സെക്രട്ടറി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എന്നിവരില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ഇ.എസ്. രമാദേവി, വി. ജയപ്രകാശ്, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















