കോഴിക്കോട്: പിണറായി വിജയന് നല്കുന്ന കാറിനും വീടിനും വേണ്ടി വി.എസ് അച്യുതാനന്ദന് തരം താഴാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
എം.സ്വരാജ് മുതല്‍ എം.എം ലോറന്‍സ് വരെയുള്ളവരുടെ ആട്ടും തുപ്പുമേറ്റ് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണെന്നും സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പ്രവര്‍ത്തിച്ചതിന് ലഭിക്കുന്ന പെന്ഷന് കൊണ്ട് ശിഷ്ടകാലം അച്യുതാനന്ദന് സുഖമായി ജീവിക്കാമെന്നും വിയോജിപ്പുകള്‍ സ്വതന്ത്രമായി പറയാനുള്ള അവകാശമെങ്കിലും ലഭിക്കുമെന്നും കെ.സുരേന്ദ്രന് പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീ വി എസ് അച്യുതാനന്ദൻ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ…
Posted by K Surendran on Thursday, May 26, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: