Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒന്നിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 10:08 pm IST
inSports

തേഞ്ഞിപ്പലം (മലപ്പുറം): പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം കേരളത്തിന് ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും മാത്രം. മീറ്റിലെ ആദ്യ ഇനമായ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ അനുമോള്‍ തമ്പി ദേശീയ റെക്കോഡോടെ പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ടി. ആരോമലും പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആല്‍ഫി ലൂക്കോസും വെള്ളി നേടിയപ്പോള്‍ രുഗ്മ ഉദയന് വെങ്കലം.

ഈ നേട്ടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നലെ കേരളത്തിന് അത്ര ഗുണകരമായിരുന്നില്ല കാര്യങ്ങള്‍. പ്രത്യേകിച്ചും ത്രോയിനങ്ങളിലും ജംപിനങ്ങളിലും. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഷോട്ട്പുട്ടും ആണ്‍കുട്ടികളുടെ ഹൈജമ്പ് മത്സരവും കുറച്ചുസമയത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

ആദ്യദിനത്തിലെ പത്ത് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഉത്തര്‍പ്രദേശ് ഒന്നാമത്, 34 പോയിന്റ്. 32 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍ കേരളം തൊട്ടുപിറകെയുണ്ട്. 24 പോയിന്റുള്ള ഹരിയാന മൂന്നാമതത്. മീറ്റിന്റെ വേഗതയേറിയ താരങ്ങള്‍ പെണ്‍കുട്ടികളില്‍ മഹാരാഷ്‌ട്രയുടെ സിദ്ധി സഞ്ജയ് ഹിരെ, ആണ്‍കുട്ടികളില്‍ ഹരിയാനയുടെ രോഹിത്ത്.

അനുമോളുടെ ദേശീയ റെക്കോഡിനു പുറമെ ഒരു മീറ്റ് റെക്കോഡും ഇന്നലെ പിറന്നു. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജസ്ഥാന്റെ കച്ച്‌നാര്‍ ചൗധരിയാണ് മീറ്റ് റെക്കോഡിന് അവകാശിയായത്. 15.03 മീറ്റര്‍ ദുരത്തേക്ക് ഷോട്ട് പായിച്ചു കച്ച്‌നാര്‍. 2014-ല്‍ മഹാരാഷ്‌ട്രയുടെ മേഘ്‌ന ദേവാംഗ സ്ഥാപിച്ച 14.63 മീറ്ററിന്റെ റെക്കോഡ് പഴങ്കഥയായി.

അഞ്ചാം ശ്രമത്തിലാണ് കച്ച്‌നാര്‍ പുതിയ ദൂരം കണ്ടെത്തിയത്. മഹാവീര്‍ സെയ്‌നിയുടെ ശിക്ഷ്യയായ കച്ച്‌നാര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വെള്ളിയും വെങ്കലവും യുപിക്ക്. 13.88 മീറ്റര്‍ എറിഞ്ഞ് അനാമിക ദാസും 13.71 മീറ്റര്‍ എറിഞ്ഞ് കിരണ്‍ ബലിയാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഈയിനത്തില്‍ മലയാളി താരങ്ങള്‍ നിരാശപ്പെടുത്തി. മേഘ മറിയം മാത്യു 12.53 മീറ്റര്‍ എറിഞ്ഞ് അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. മറ്റ് മലയാളി താരങ്ങളായ നെല്‍സ സജി എട്ടാമതും പി. അനുശ്രീ പത്താമതുമാണ് എത്തിയത്.

ലോങ്ജമ്പ് ദേശീയ സ്‌കൂള്‍ മീറ്റിന്റെ തനിയാവര്‍ത്തനം. അന്ന് രുഗ്മ ഉദയന് പിന്നില്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിയടയേണ്ടിവന്ന ബംഗാളിന്റെ സോമ കര്‍മാകര്‍ ഇന്നലെ പകരം വീട്ടി. രുഗ്മയെ വെങ്കലത്തിലേക്ക് പിന്തള്ളി സോമ പൊന്നണിഞ്ഞു. 5.86 മീറ്ററാണ് സോമ താണ്ടിയത്. 5.68 മീറ്റര്‍ ചാടിയ മലയാളി താരം ആല്‍ഫി ലൂക്കോസ് വെള്ളി നേടിയപ്പോള്‍ രുഗ്മ താണ്ടിയത് 5.64 മീറ്റര്‍. അഞ്ച് ചാട്ടങ്ങളും പിഴച്ച ആല്‍ഫിയുടെ മൂന്നാം ശ്രമം മാത്രമാണ് ഫലിച്ചത്. ഏറെ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ ലിസ്ബത്ത് കരോലിന്‍ ജോസഫ് 5.63 മീറ്റര്‍ ചാടി നാലാമതായി.

ജാവലിന്‍ ത്രോയില്‍ ആസാമിന്റെ രുന്‍ജുന്‍ പേഗു സ്വര്‍ണവും (43.15 മീ.) ദല്‍ഹിയുടെ കവിത വെള്ളിയും തമിഴ്‌നാടിന്റെ ഹേമമാലിനി വെങ്കലവും നേടി. മലയാളി താരങ്ങളായ ഇന്ദുമതി, ടി.എസ്. ധനശ്രീ, ആര്‍. ശ്രീരഞ്ജിനി എന്നിവര്‍ 10, 12, 13 സ്ഥാനങ്ങളിലാണ് എത്തിയത്.

ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിന്റെ ടി. ആരോമലിന്റെ കനത്ത വെല്ലുവിളി മറികിടന്ന് ഹരിയാനയുടെ ഗുര്‍ജീത് സിങ് പൊന്നണിഞ്ഞു. 1.98 മീറ്റര്‍ താണ്ടി ഗുര്‍ജീത്. ആരോമല്‍ 1.94 മീറ്റര്‍ ചാടി. 1.92 മീറ്റര്‍ ചാടി ദല്‍ഹിയുടെ നിഷാന്തിന് വെങ്കലം. നാലാമതെത്തിയ മലയാളിതാരം റിജു വര്‍ഗീസും 1.92 മീറ്റര്‍ ചാടിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ എടുത്തതോടെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല.

ആണ്‍കുട്ടികളുടെ 3,000 മീറ്ററിലും കേരളത്തിന് നിരാശ. ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങയ പി.എന്‍. അജിത്ത് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, തമിഴ്‌നാടിനായിറങ്ങിയ യുപി സ്വദേശി ബഹാദൂര്‍ പട്ടേലിന് സ്വര്‍ണം. മണിപ്പൂരിന്റെ അനോജ്കുമാര്‍ യാദവ് വെള്ളിയും ഉത്തരാഖണ്ഡിന്റെ മോഹന്‍ സെയ്‌നി വെങ്കലവും കരസ്ഥമാക്കി. ഈയിനത്തില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങളായ ഷെറിന്‍ ജോസും അഭിനന്ദ് സുരേന്ദ്രനും 12, 13 സ്ഥാനങ്ങളിലാണ് എത്തിയത്.

ഡിസ്‌ക്കസ് ത്രോയില്‍ 52 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ അമിത് സ്വര്‍ണവും, 51.05 മീറ്റര്‍ എറിഞ്ഞ് യുപിയുടെ മുഹമ്മദ് ഫഹദ് വെള്ളിയും, 50.45 മീറ്റര്‍ എറിഞ്ഞ് ബീഹാറിന്റെ സുര്‍ജീത് ഗുര വെങ്കലവും നേടി. കേരളത്തിന്റെ പ്രതീക്ഷയായി ഇറങ്ങിയ അമല്‍ പി. രാഘവ് 42.32 മീറ്റര്‍ എറിഞ്ഞ് ആറാമതും കെ.സി. പ്രേംശേഖര്‍ എട്ടാമതും രബീഷ് 10-ാമതുമാണ് ഫിനിഷ് ചെയ്തത്. ഷോട്ട്പുട്ടില്‍ ബീഹാറിന്റെ ഉദിത് കുമാര്‍ പ്രതാപ്, യുപിയുടെ രാം ചന്ദ്ര, സത്യം ചൗധരി എന്നിവര്‍ക്ക് സ്വര്‍ണ്ണം, വെള്ളി, വെങ്കലം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.