കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ബന്ധുവായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതിക്ക് 40 വര്‍ഷം കഠിന തടവും, നാല് ലക്ഷം രൂപ പിഴയും. കുപ്പാടിത്തറ അമ്പലക്കണ്ടി കോളനിയിലെ രാജു(27)വിനെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന കല്‍പ്പറ്റ സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 12 വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രതി പിഴയടച്ചാല്‍ പിഴതുകയില്‍ നിന്നും ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം.
2015 ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി സ്വന്തം വീട്ടില്‍ വെച്ചും, പിന്നീട് ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ കൊണ്ടുപോയും ഉപദ്രവിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. വൈത്തിരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.എ. സുനിലാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: