മീനങ്ങാടി : സിപിഎം അക്രമത്തെതുടര്‍ന്ന് സകലതും നഷ്ടപ്പെട്ട വീട്ടമ്മമാര്‍ കുമ്മനത്തിന് മുന്പില് വിതുമ്പി. ജില്ലയില്‍ സന്ദര്‍ശനം നടത്തിയ പാര്‍ട്ടി അദ്ധ്യക്ഷനുമുന്നില് നൂറ്കണക്കിന് പരാതികളാണ് വീട്ടമ്മമാര്‍ നിരത്തിയത്.
തങ്ങളുടെ മക്കളെ ആക്രമിക്കുന്നതും സ്വത്തുവകകള്‍ നശിപ്പിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. തലപ്പുഴയിലും പനവല്ലിയിലും കരണിയിലും പലരും പൊട്ടിക്കരയാതിരിക്കാന്‍ പാടുപെട്ടു. ഒന്നരലക്ഷം രൂപയോളം സ്വര്‍ണ്ണപ്പണയത്തിലും ബാങ്ക് വായ്പ്പയിലുമായി തങ്ങള്‍ നടത്തിയ ചേനകൃഷി സിപിഎമ്മുകാര്‍ വെട്ടിനശിപ്പിച്ച സംഭവമായിരുന്നു മീനങ്ങാടി മലക്കാട് വേഴുങ്കാട്ടില് പ്രേമയും വാക്കത്തുപറമ്പില് ലീനയും കുമ്മനത്തിന് മുന്പില് അവതരിപ്പിച്ചത്. വായ്പ തിരിച്ചടക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ്. നല്ല വിളവായിരുന്നു. 55 ചാക്ക് ചേന നട്ട അര ഏക്കറോളം ഭാഗത്തുനിന്ന് ആറ് ലക്ഷത്തോളം രൂപ ലഭിക്കുമായിരുന്നു എന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ ജീവിത സ്വപ്നങ്ങളാണ് സിപിഎമ്മുകാര്‍ തല്ലികെടുത്തിയതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: