Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വന്തം ഹൃദയത്തിലെ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 07:51 pm IST
inSamskriti

പ്രാണായാമം പ്രത്യാഹാരം

നിത്യാനിത്യവിവേകവിചാരം

ജാപ്യസമേത സമാധിവിധാനം

കുര്‍വവധാനം മഹദവധാനം 30

പ്രാണായാമം, പ്രത്യാഹാരം, നിത്യവും അനിത്യവും ഏതെന്ന വിവേകത്തോടെയുള്ള വിചാരം, ജപത്തോടെ, സമാധി പരിശീലനം, ഇവ ശ്രദ്ധയോടെ, മഹത്തായ ശ്രദ്ധയോടെ, ചെയ്യൂ.

ബാഹ്യസാധനകളെക്കുറിച്ചു (ഗീതാപഠനം തുടങ്ങിയവ) പരാമര്‍ശിച്ചു. ഇനിയാണ് ആന്തരിക സാധനകള്‍. പ്രാണായാമം, വിഷയങ്ങളില്‍ നിന്നുള്ള ഇന്ദ്രിയങ്ങളെ പിന്തിരിപ്പിക്കല്‍ – പ്രത്യാഹാരം, നിത്യാനിത്യവസ്തുക്കളെക്കറിച്ച് വിവേകവിചാരം ചെയ്യല്‍ – നിത്യാനിത്യവിവേകവിചാരം, ജപം, സത്യദര്‍ശനത്തിനു സഹായിക്കുന്ന സമാധി, ഇതൊക്കെയാണ് വേണ്ടത്.

ശരീരത്തിലേക്ക് പ്രാണായാമം മൂലം കൂടുതല്‍ ഊര്‍ജപ്രവാഹമുണ്ടാവുന്നു. പതംജ്ഞലിയുടെ യോഗസൂത്രത്തില്‍ യമം, നിയമം, ആസനം, പ്രാണായാമം പ്രത്യാഹാരം ധാരണ, ധ്യാനം സമാധി എന്നിങ്ങനെ അഷ്ടാംഗയോഗയെ പ്രതിപാദിക്കുന്നു. യമം എന്നാല്‍ അഹിംസ, സത്യം. അസ്‌തേയം ബ്രഹ്മചര്യം അപരിഗ്രഹം എന്നിവയാണ് ഇന്ന് പ്രചാരത്തിലുള്ള പ്രാണായാമം. ശ്വാസോഛ്വാസത്തെ ക്രമീകരിച്ചുകൊണ്ട് സാധാരണക്കാരന് ഉയരാന്‍ ഋഷിമാര്‍ ആവിഷ്‌കരിച്ച സ്ഥൂലസാധനയാണ്. ”ഇത് പ്രാണായാമത്തിന്റെ തുടക്കം മാത്രമാണ്. ഭക്തി സാധനയും, ശാസ്ത്രവിചാരവും നിഷ്‌കാമകര്‍മ്മയോഗവും ദീര്‍ഘകാലം ആത്മാര്‍ത്ഥമായി അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമേ ശരിയായ പ്രാണായാമം” കൈവരൂ എന്ന് ചിന്മയാനന്ദ സ്വാമികള്‍ വ്യക്തമാക്കുന്നു.

മനസ്സിനെ വിഷയങ്ങളില്‍ നിന്നു പിന്‍തിരിപ്പിച്ച് തന്നിലേക്ക് കൊണ്ടുവരാനുള്ള പരിശീലനമാണ് പ്രത്യാഹാരം. ജപസാധനയിലൂടെ ബുദ്ധിക്ക് തെളിച്ചം കൂടുന്നു. ഉപനിഷത് വാക്യസാരങ്ങളും വിവേകവിചാരവും എളുപ്പമാകുന്നു. ഇതെല്ലാം ചെയ്യുമ്പോള്‍ ധൃതി പാടില്ല. ”ബദ്ധപ്പെടാതെ വളരെ സാവധാനം സാധനകള്‍ അനുഷ്ഠിക്കൂ” എന്ന് ശ്രീ ശങ്കരന്‍ എല്ലാ സാധനകരേയും ഉപദേശിക്കുന്നു. ഈ കാര്യക്രമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചില പ്രയാസങ്ങളുണ്ടായേക്കാം – അതിന് ഗുരു ഉപദേശം മാത്രമാണ് കരണീയം – ഭജഗോവിന്ദം.

ഗുരുചരണാംബുജ നിര്‍ഭര ഭക്തഃ

സംസാരാദ് അചിരാദ് ഭവ മുക്തഃ

സേന്ദ്രിയമാനസനിയമാദേവം

ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം 31

ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ നിര്‍ഭരമായ ഭക്തിയുള്ളവനേ, ഈ ലൗകിക ജീവിതത്തില്‍ നിന്നും പെട്ടെന്നു തന്നെ നീ മുക്തനായിത്തീരും. ഇപ്രകാരം ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും നിയന്ത്രണത്തിലൂടെ നീ സ്വഹൃദയത്തിലധിവസിക്കുന്ന ഈശ്വരനെ ദര്‍ശിക്കുകയും ചെയ്യും.

ജീവിതത്തില്‍ ഒരു ഗുരു ഉണ്ടായിരിക്കണം. ഗുരുപരമ്പരയെ വണങ്ങി ക്കൊണ്ടാണ് മഹത്തുകള്‍ അവരുടെ ചിന്തകള്‍ പോലും ആരംഭിച്ചിരുന്നത്.

ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ഭക്തിയുള്ളവനായി ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും നിയന്ത്രണം ഹേതുവായി ലൗകികതയില്‍ നിന്ന് മുക്തനാകുമ്പോള്‍ സ്വന്തം ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈശ്വരനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുമെന്ന ആചാര്യസ്വാമികളുടെ വാക്കുകള്‍ എല്ലാ സാധകര്‍ക്കുമുള്ളതാണ്. ഇവിടെ സമ്പൂര്‍ണ്ണമാകുന്ന ഭജഗോവിന്ദത്തിലൂടെ കടന്നുപോയ നമുക്കെല്ലാവര്‍ക്കും ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം – ഭജഗോവിന്ദം.

(അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.