കോഴിക്കോട്: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബോധവല്‍ക്കരണ പരിപാടി ആശുപത്രി ഓഡിറ്റോറിയത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. പി.വി ശ്രീദേവി ഉദ്ഘാടനം ചെയ്തു. രോഗപ്രതിരോധത്തിനായി ആചരിക്കേണ്ട ശുചീകരണം, ആരോഗ്യശീലങ്ങള്‍, കൊതുക് നിവാരണം എന്നിവയെക്കുറിച്ച് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ സോമന്‍ ബോധവല്‍ക്കരണം നല്‍കി. ഡോ. പ്രിയ.കെ.ജി, ഡോ.ശബരീഷ്.എം സംസാരിച്ചു. ഇരുന്നൂളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
മഴക്കാല പകര്‍ച്ചവ്യാധികള്‍ക്കുള്ള സ്‌പെഷ്യല്‍ ക്ലിനിക്ക് (ഒ.പി) പ്രവര്‍ത്തനവും ഡ്രൈഡേ ആചരണവും ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ഇന്നലെ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 മണി വരെ പരിശോധന ഉണ്ടായിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
















