മാനന്തവാടി : മാനന്തവാടി ഗവര്‍ണമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് 26 മുതല്‍ 28 വരെ തലപ്പുഴ കോളേജ് ക്യാമ്പസില്‍വെച്ച് നടക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ കമ്മ്യൂണിക്കേഷന്‍ കമ്പ്യൂട്ടിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്(ചഇഇ ഇടജ)എന്ന് പേരിട്ടിരി ക്കുന്ന പരിപാടിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഗവേഷകരും പങ്കെടുക്കും. കോളേജ് പ്രിന്്സി്പ്പല് ഡോ.കെ എം അബ്ദുള്‍ ഹമീദ്, ഡോ.വരുണ്‍ പി ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ആധുനിക സാങ്കേതിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷന്‍ കമ്പ്യൂട്ടിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിങ്ങിലുള്ള ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. സാങ്കേതിക രംഗത്തെ പ്രശസ്തനായ കോഴിക്കോട് എന്‍ ഐടിയുടെ ഡയറക്ടര്‍ ശിവാജി ചക്രബര്‍ത്തി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിന്റെ നൂതന ആശയങ്ങളെക്കുറിച്ചും അനന്തസാധ്യതകളെക്കുറിച്ചും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐഐ എസ്സി ബംഗ്ലൂരിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസര്‍ ഡോ.ഷയാന്‍ ഗരാനി ശ്രീനിവാസ സംസാരിക്കും.് കോളേജിലെ പൂര്‍വ്വ വിദ്യാര്‍്ത്ഥികളുടെ സംരംഭമായ ബാണാസുരസാഗര്‍ ഡാമിലെ 5ഗഢ സോളാര്‍ പവര്‍ പ്രൊജക്ട് അദേഹം സന്ദര്‍ശിക്കും.
രണ്ടാം ദിവസം സാങ്കേതിക ഗവേഷണ രംഗത്ത് കൂടുതല്‍ ചര്‍ച്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മെഷീന് ലേര്‍ണിങ് എന്ന വിഷയത്തില്‍ സിഗ്നല്‍ ആന്‍്ഡ് ഇമേജ് പ്രോസസ്സിങ്ങില് പ്രശസ്തനായ ബംഗ്ലൂരിലെ റൈകോ ഇന്നോവേഷനിലെ ശാസ്ത്രജ്ഞനായ ഡോ.ശ്രീകൃഷ്ണ ഭട്ടും, മെഡിക്കല്‍ രംഗത്ത് ഏറ്റവും കൂടുതല്‍ പഠനം നടക്കുന്ന മെഡിക്കല്‍ ഇമേജിങ്ങിന്റെ് സാധ്യതകളെ കുറിച്ച് ജി.ഇ ഗ്ലോബല്‍ റിസര്‍ച്ചി ലെ ശാസ്ത്രജ്ഞനായ ഡോ.പ്രസാദ് സുധാകറും ക്ലാസ്സെടുക്കും. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട 35ഓളം ഗവേഷകരുടെ കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടിങ്, സിഗ്നല്‍ പ്രോസസ്സിംഗിലുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
മൂന്നാം ദിവസം സിഗ്നല്‍ പ്രോസസ്സിംഗ് രംഗത്ത് പ്രശസ്തനായ ഐ.ഐ.ടി ഭുവനേശ്വറിലെ ഡോ.ശബരിമല മണികണ്ഠന് സിഗ്നല്‍ പ്രോസസ്സിംഗിലെ പുത്തന്‍ ആശയങ്ങളെക്കുറിച്ച് സംസാരിക്കും. അതോടൊപ്പം ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിങ്ങ്, കഛഠ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന സംവാദത്തിലും അദ്ദേഹം പങ്കെടുക്കും്. സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ബിടെക്, എംടെക് വിദ്യാര്‍ത്ഥികള്‍ മെയ് 28നു കോളേജില്‍ എത്തിച്ചേരണം്. കൂടുതല്‍ വിവരങ്ങള്്ക്ക് 984691950 9, 9526143678
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളില്‍ ഒന്നാണ്. 1999ല്‍ മാനന്തവാടി തലപ്പുഴയില്‍ ആരംഭിച്ച ഈ കോളേജില്‍ ഇന്ന് 4 ബിടെക്, 2 എംടെക് കോഴ്സുകളിലുമായി 1100 വിദ്യാര്‍്ത്ഥികള്‍ പഠിക്കുന്നുണ്ട്. കോളേജില്‍ പുതുതായി അനുവദിക്കപ്പെട്ട കേരള ടെക്നോളജിക്കല്‍ യുണിവേഴ്സിറ്റിയുടെ റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ കോണ്്ഫ്റന് സിന് കഴിയുമെന്നും കോളേജിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തിലകക്കുറിയായി ഈ നാഷണല്‍ കോണ്‍ഫ്റന്‍സ് മാറുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: