മാങ്കാവ്: ജില്ലാ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എ.പി. മൊയ്തീന്‍കോയ മെമ്മോറിയല്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ റോയല്‍ സെപ്റ്റ് ബേപ്പൂരും ട്രൗണ്ട് ടീം താനൂരും സെമിയില്‍.
ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ റോയല്‍ സെപ്റ്റ് ബേപ്പൂര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയെ പരാജയപ്പെടുത്തി. റോയല്‍സെപ്റ്റിന് വേണ്ടി അഭിജിത്, അനന്ദു, സൂരജ്, ചന്ദന്‍ എന്നിവരും തെരട്ടമ്മലിന് വേണ്ടി അനില്‍ജിതും ഗോളുകള്‍ നേടി.രണ്ടാമത്തെ മത്സരത്തില്‍ ഗ്രൗണ്ട് ടീം താനൂര്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ക്രസന്റ് റെഡിനെ പരാജയപ്പെടുത്തി. താനൂരിന് വേണ്ടി ആദില്‍ ഷഹലും നിഹാലും ഇരട്ടഗോള്‍ വീതവും അഭിജിത് ഒരു ഗോളും ക്രസന്റിന് വേണ്ടി അശ്വിന്‍ ഒരുഗോളും നേടി.ഇന്ന് നടക്കുന്ന സെമിയില്‍ എച്ച്എംസിഎ, ഗ്രൗണ്ട് ടീം താനൂരിനേയും ഗ്രീന്‍ സ്റ്റാര്‍ പെരുമണ്ണ റോയല്‍ സെപ്റ്റ് ബേപ്പൂരിനേയും നേരിടും.
















