കല്‍പ്പറ്റ : ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഏകജാലക ഓണ്‍ലൈന്‍ എന്‍ട്രി സംവിധാനമായ മിഷന് +1 ന്റെ ജില്ലാതല ഉദ്ഘാടനവും ഏകജാലക സംശയ ദുരീകരണ സെമിനാറും മെയ് 24ന് രാവിലെ 10ന് പനമരം ഗവ. ഹയര്‍ സെക്കന്ററിസ്കൂളില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി മുഖ്യ പ്രഭാഷണം നടത്തും.
ഏകജാലക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ദൂരീകരണവും ഇതോടൊപ്പം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: