അബുദാബി: ഏഷ്യന്‍ 6-റെഡ് സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ പങ്കജ് അദ്വാനിക്ക് കിരീടം. ലോക കിരീടവും ഭൂഖണ്ഡത്തിലെ ചാമ്പ്യന്‍ഷിപ്പും ഒരേ സമയം നേടുന്ന ആദ്യ താരമായി പങ്കജ്. ടോപ് സീഡ് മലേഷ്യയുടെ കീന്‍ ഹൊ മൊയെ 7-5നു കീഴടക്കി പങ്കജിന്റെ നേട്ടം. സെമിഫൈനലില്‍ ഇന്ത്യയുടെ ആദിത്യ മേത്തയെയാണ് പങ്കജ് തോല്‍പ്പിച്ചത്, സ്‌കോര്‍: 6-5.
















