അസ്താന: റിയോ ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്ക് വനിതാ വിഭാഗത്തില്‍ പ്രാതിനിധ്യമില്ല. മേരി കോമിനും സരിതാ ദേവിക്കും പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പൂജ റാണിയും തോറ്റു മടങ്ങിയതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിരാമമായത്. 75 കിലോ വിഭാഗത്തില്‍ രണ്ടാം റൗണ്ടില്‍ തോറ്റു പൂജ. 2012ലെ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ സവന്ന മാര്‍ഷലാണ് പൂജയെ കീഴടക്കിയത് (3-0).
















