ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജയലളിത തമിഴ്നാട്ടിലെ 500 മദ്യവില്പന ശാലകൾ അടച്ച് പൂട്ടി കൂടാതെ ശേഷിക്കുന്ന ബാറുകളുടെ പ്രവർത്തന സംയം പത്ത് മണിക്കൂറായി സ്ഥിരപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് ജയലളിതയുടെ പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യഘട്ട നടപടിയാണ് സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുപിന്നാലെയുണ്ടായത്. രാവിലെ 10 മുതൽ രാത്രി വരെ പ്രവർത്തിച്ചിരുന്ന ബാറുകളുടെ പ്രവർത്തനം ഇനി മുതൽ ഉച്ചയ്‌ക്ക് 12 മുതൽ രാത്രി പത്ത് വരെയാകും.
നേരത്തെ മദ്രാസ് സർവ്വകലാശാലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണ്ണർ കെ.റോസയ്യ ജയലളിതയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാടിന്റെ പതിനെട്ടാം മന്ത്രിസഭയിൽ 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
















