കല്‍പ്പറ്റ:തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉണ്ടായ സിപിഎം ആക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നില്ക്കാന് ആവില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ബത്തേരിയില്‍ സി.കെ. ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ പത്ത് ശതമാനത്തോളം വോട്ടുകള്‍ നഷടമായ സിപിഎം ആക്രമ മാര്‍ഗം സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരണി പ്രദേശത്ത് ബിജെപിക്കുണ്ടായ വളര്‍ച്ച സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തടയിടാനുള്ള ശ്രമങ്ങള്‍ ആക്രമരൂപത്തില് പ്രദേശത്ത് തുടരുകയായിരുന്നു.ഒരു വര്‍ഷം മുന്‍പാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വധശ്രമം നടത്തിയത്. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടാണ് സിപിഎം ആക്രമം അഴിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: