Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

 മന്‍ കീ ബാത് -കായിക മന്ത്രി മാതൃക; സോനോവാളിന് മോദിയുടെ പ്രശംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 10:03 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനോവാളിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. മന്‍ കീ ബാത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലായിരുന്നു, ഇന്നലെ രാജിവെച്ച് ആസാം മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന സോനോവാളിനെ പ്രശംസിച്ചത്.

എന്റെ മനസിനെ തൊട്ടുണര്‍ത്തിയ ഒരു കാര്യം കൂടി ഞാന്‍ നിങ്ങളുമായി പങ്കുവയ്‌ക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലം നാമെല്ലാവരും തിരഞ്ഞെടുപ്പ് ഫലം എന്താകും പ്രത്യേകിച്ച് അസമില്‍ ഫലം എന്താകും എന്ന ചിന്തയില്‍ വ്യാകുലരായിരുന്നു. സര്‍ബാനന്ദ് സോനോവാള്‍ജി സ്വയമേവ അസം തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയായിരുന്നു. മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹം കേന്ദ്ര സര്‍ക്കാറില്‍ കായികമന്ത്രിയെന്ന പ്രധാനപ്പെട്ട ഉത്തരവാദിത്വത്തിലുമായിരുന്നു. എന്നാല്‍ ഇതിനിടിയില്‍ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അദ്ദേഹം കാണിച്ച കാര്യക്ഷമത അത്യന്തം സന്തോഷത്തിന് ഇട നല്‍കുന്ന കാര്യമാണ്.

അസം തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ മറ്റാരെയും അറിയിക്കാതെ അദ്ദേഹം പഞ്ചാബിലെ പട്യാലയില്‍ എത്തിച്ചേര്‍ന്നു. നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സി (എന്‍ഐഎസ്) ല്‍ ഒളിമ്പിക്‌സ് മത്സരത്തിന് പോകുന്ന കായിക താരങ്ങളുടെ പരിശീലനം അവിടെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കും അറിയുമല്ലോ. ആരേയും അറിയിക്കാതെ കായിക മന്ത്രി എത്തിയെന്നത് കായിക ലോകത്തെ ഏല്ലാവരെയും അത്ഭുതപ്പെടുത്തി.

കായിക താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍, അവരുടെ ഭക്ഷണ കാര്യങ്ങള്‍, ആവശ്യത്തിന് പോഷകാഹാരം ലഭിച്ചിട്ടുണ്ടോ, അവര്‍ക്ക് ആവശ്യത്തിന് പരിശീലകരുണ്ടോ, പരിശീലനത്തിന് വേണ്ട മെഷീനുകള്‍ യഥാവിധി പ്രവര്‍ത്തന ക്ഷമമാണോ എന്ന് വേണ്ട വളരെ ചെറിയ കാര്യങ്ങള്‍ പോലും കടുകിട വിടാതെ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിച്ചു.

ഓരോ കായിക താരത്തിന്റെയും കിടപ്പ് മുറികള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കായിക താരങ്ങള്‍ ഓരോരുത്തരോടും ഒറ്റയ്‌ക്കും കൂട്ടായും സംസാരിച്ചു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിനോടും പരീശീലകരോടും വെവ്വേറെ സംവദിച്ചു. മാത്രമല്ല കായിക താരങ്ങളോടൊപ്പം ഭക്ഷണവും കഴിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ, മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനിരിക്കേ, ഇവയൊക്കെയുണ്ടായിട്ടും എന്റെ ഒരു സഹപ്രവര്‍ത്തകന്‍ കായിക മന്ത്രി എന്ന നിലയില്‍ കാണിച്ച ഉത്തരവാദിത്തബോധം എന്നെ വളരെയധികം സന്തുഷ്ടനാക്കി.

നാം ഓരോരുത്തരും ഇത്തരത്തില്‍ കായിക രംഗത്തിന്റെ മഹത്വം മനസ്സിലാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കായിക രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുക, നമ്മുടെ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനമേകുക ഇത്തരം കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും വലിയ ആത്മവീര്യവും ശക്തിയുമാണ് നല്‍കുന്നത്. നമ്മുടെ കളിക്കാര്‍ക്ക് മനസിലാകും 125 കോടി ജനങ്ങളും അവര്‍ക്ക് ഒപ്പമുണ്ടെന്ന്. എങ്കില്‍ അവരുടെ ഉത്സാഹം വര്‍ദ്ധിക്കുക തന്നെ ചെയ്യും, പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.