ന്യൂദല്‍ഹി: മെഡിക്കല്‍ കോളേജുകള്‍ക്കും ലോ കോളേജുകള്‍ക്കും കേന്ദ്രമാനവ വിഭവശേഷിമന്ത്രാലയം റാങ്കിങ് ഏര്‍പ്പെടുത്തുന്നു. അടുത്തവര്‍ഷം മുതലാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്തുന്നത്.
സര്‍വകലാശാലകളും മാനേജ്‌മെന്റ് എഞ്ചിനീയറിങ്, ഫാര്‍മസി കോളേജുകളും ദേശീയ റാങ്കിങ് സംവിധാനത്തിന്റെ ഭാഗമാണ്. നേരത്തെ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനാണ് (എന്‍ബിഎ) റാങ്കിങ് കാര്യങ്ങള്‍ നോക്കിയിരുന്നത്. നിയമ, ആരോഗ്യമന്ത്രാലയങ്ങളുടെ നിബന്ധനകള്‍ക്കനുസൃതമായിട്ടുള്ള ഒരു ഉപസമിതിയായിരിക്കും ലോ കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും റാങ്കിങ് സംവിധാനങ്ങള്‍ പരിഗണിക്കുക.
കോളേജുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായിട്ടുള്ള വിവരങ്ങള്‍ ആള്‍ ഇന്ത്യാ സര്‍വേ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ (എഐഎസ്എച്ച്ഇ) ശേഖരിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് റാങ്കിങ് സര്‍വ്വേ നടത്തുന്നതും എഐഎസ്എച്ച്ഇ ആയിരിക്കും.
നാല് വിഭാഗങ്ങലിലുള്ള 3500 വ്യത്യസ്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) ശേഖരിച്ചിരുന്നു. അഞ്ച് ഘടകങ്ങള്‍ നോക്കിയാണ് ഇവര്‍ റാങ്കിങ് വിലയിരുത്തുന്നത്.
















