ലീഡ്‌സ്: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് വിജയം. ഒരിന്നിങ്‌സിനും 88 റണ്‍സിനുമാണ് ഇംഗ്ലണ്ട് സിംഹളപ്പടയെ തകര്‍ത്തത്. ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സ് എടുക്കേണ്ടിയിരുന്ന ശ്രീലങ: മൂന്നാം ദിവസം 119 റണ്‍സിന് ഓള്‍ ഔട്ടായി.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സന്റെയും മൂന്നെണ്ണം പിഴുത സ്റ്റീവന്‍ ഫിന്നിന്റെയും ബൗളിങാണ് ഇംഗ്ലണ്ടിന് ഇന്നിങ്‌സ് വിജയം സമ്മാനിച്ചത്. ആന്‍ഡേഴ്‌സണ്‍ ആദ്യ ഇന്നിങ്‌സിലും അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് 298. ശ്രീലങ്ക 91, 119. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ബെയര്‍സ്‌റ്റോവ് മാന്‍ ഓഫ് ദി മാച്ച്.
















