മുംബൈ: മുന്‍കാമുകന്‍ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍നടപടികള്‍വേണ്ടെന്ന ഹര്‍ജി യുവതിയുടെ ആവശ്യം കോടതി തളളി. ഗുരുതരമായ കുറ്റങ്ങളാണ് യുവതി ആരോപിച്ചിട്ടുളളത്. അത് കൊണ്ട് തന്നെ നടപടി തുടരാതിരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതി തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അതിന് ശേഷം ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് നരേഷ് പാട്ടീലും എ.എം. ബാദറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അത്‌കൊണ്ട് തന്നെ കോടതി നടപടികള്‍ ഇനി നിര്‍ത്തിവയ്‌ക്കാനാകില്ല.
പീഡനത്തിനിരയായ യുവതിയും യുവാവും 2013ല്‍ ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒപ്പമെത്തിയ യുവാവ് തന്ത്രത്തില്‍ തന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്. വിവാഹം കഴിയ്‌ക്കാമെന്ന വാഗ്ദാനം നല്‍കി പലവട്ടം ഇതാവര്‍ത്തിച്ചു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഒടുവില്‍ തന്നെ അവഗണിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ യുവതി ശ്രമിച്ചു.
കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് യുവാവും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഇനിയും ഒരുശല്യത്തിനും വരില്ലെന്നും അയാള്‍ കോടതിയെ അറിയിച്ചിരുന്നു.
















