ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറാനിലേക്ക് തിരിക്കും. ഭാരതം ഇറാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഉതകുന്നതാണ് സന്ദര്‍ശനം.
ഊര്‍ജ്ജരംഗത്ത് സഹകരണം മെച്ചപ്പെടുത്താനുള്ള കരാറില്‍ ഒപ്പിടും. ഇറാനിലെ ഛബ്ബര്‍ തുറമുഖം നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവയ്‌ക്കും. ഇറാന്റെ തെക്കന്‍ തീരത്താണ് ഭാരതം തുറമുഖം നിര്‍മ്മിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണയുല്പ്പാദന രാജ്യങ്ങളില്‍ ഒന്നായ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം രാജ്യത്തിന് വലിയ ഗുണമാകും നല്‍കുക. ഇന്നും നാളെയുമാണ് മോദിയുടെ ഇറാന്‍ സന്ദര്‍ശനം.
















