പത്‌നീവിയോഗത്തില്‍ ദുഃഖിതനായി ശ്രീരാമചന്ദ്രന്‍ മാല്യവന്ത പര്‍വതത്തില്‍ലക്ഷ്മണനെക്കൂടാതെ ഇരിക്കുകയായിരുന്നു. ശ്രീരാമചന്ദ്രന്റെ ദുഃഖം കണ്ട് ഒരുകൊക്ക് അടുത്തു വന്നു. ശ്രീരാമചന്ദ്രന്റെ ദുഃഖകാരണം തിരക്കിയ കൊക്കിനോട് സീതാപഹരണത്തിന്റെ കഥ പറഞ്ഞു കൊടുത്തു.
അപ്പോള്‍ കൊക്കു പറഞ്ഞു:
“ലങ്കാപുരിയിലെ രാവണന്‍ എന്നുപേരായ ഒരു രാക്ഷസനാണ് സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയത്. ആ സമയം സീതാദേവിയുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കുകയും ചെയ്തിരുന്നു. സീതാദേവിയുടെ കണ്ണീര്‍ എന്റെ ദേഹത്ത് വീഴുകയും അത്പതിച്ച സമയം എന്റെ ശരീരം വെളുത്ത നിറമായിത്തീരുകയും ചെയ്തു.”
കൊക്കിന്റെ വാക്കില്‍ സന്തുഷ്ടനായ ശ്രീരാമചന്ദ്രന്‍ ചോദിച്ചു:“നിന്റെ വാക്ക് എനിക്ക് സന്തോഷം നല്‍കുന്നു. എന്തു വരമാണ് നിനക്കു വേണ്ടത്?”
കൊക്കു പറഞ്ഞു:
“ദേവാ! മഴക്കാലത്ത് ‘ഭക്ഷണം ശേഖരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനാല്‍സ്വസ്ഥാനത്തിരുന്ന് ‘ഭക്ഷണം ലഭിക്കുന്നതിന് എന്നെ അനുഗ്രഹിക്കണം.”
കൊക്കിനെ അനുഗ്രഹിച്ച് ശ്രീരാമചന്ദ്രന്‍ പറഞ്ഞു:“അല്ലയോ പക്ഷീ! മഴക്കാലത്ത് നിന്റെ പെണ്‍പക്ഷി നിനക്കു ഭക്ഷണം കൊണ്ടുവന്നുതരും.”
ഇതുകേട്ട് കൊക്ക് പറഞ്ഞു:
“അങ്ങെന്താണ് പറയുന്നത്? അവള്‍ എന്നേക്കാള്‍ ചെറുപ്പമാണ്. അവളുടെ എച്ചില്‍‘ഭക്ഷിച്ചാല്‍ ഞാന്‍ പരിഹാസപാത്രമായിത്തീരും.”കൊക്കിന് മറുപടിയായി മന്ദഹസിച്ചു കൊണ്ട”് ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
“നിന്റെ ചിന്താഗതി കൊള്ളാം. ‘ഭാര്യയും ‘ഭര്‍ത്താവും ഒന്നാണ്. ആരും വലുതുംചെറുതുമല്ല. അതിനാല്‍ നീ നിന്റെ ദുരഭിമാനം വെടിയുക തന്നെയാണ് നല്ലത്.”
(തുടരും)
















