കല്‍പ്പറ്റ : ഹയര്‍സെക്കണ്ടറി ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നതിന് വയനാട് ജില്ലാപഞ്ചായത്തിന്റെ നൂതനപദ്ധതി മിഷന് +1ന് മെയ് 23ന് തുടക്കമാകും. ജില്ലയിലെ പത്താംതരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റി പ്ലസ്വണ് പ്രവേശനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടികവര്‍ഗ്ഗവികസന വകുപ്പ്, ട്രൈബല്‍ വയനാട് എന്നിവയുടെ സഹകരണത്തോടെ ജില്ലാഹയര്സെക്കണ്ടറിവിദ്യാഭ്യാസവകുപ്പ് കരിയര്‍ഗൈഡന്‍സ് ആന്റ്അഡോളസെ ന്റ്കൗണ്സിലിങ്സെല്ലാണ് പദ്ധതിനടപ്പാക്കുന്നത്. പത്താംതരം പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ്ഗ-പട്ടികജാതി- മറ്റു പിന്നാക്കവിഭാഗങ്ങളിലേതടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഹയര്സെക്കണ്ടറിഓണ്ലൈന് രജിസ്ട്രേഷന് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വൈസ്പ്രസിഡ ന്റ് പി.കെ.അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി എന്നിവരാണ് രക്ഷാധികാരികള്‍. ഹയര്‍സെക്കണ്ടറി ജില്ലാകോഡിനേറ്റര്‍ താജ് മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ.കെ.വര്‍ഗ്ഗീസ്, അബ്ദുല്‍ അസീസ് എം, ഷൈമ ടി.ബെന്നി, എ.കെ.കരുണാകരന്, യു.സി.ചന്ദ്രിക, സുധാദേവി, കോഡിനേറ്റര്‍മാരായ സി.ഇ ഫിലിപ്, കെ.ബി.സിമില്‍, ട്രെയിനര്‍ മനോജ് ജോണ്‍ എന്നിവരാണ് മോണിറ്ററിങ് സമിതി അംഗങ്ങള്‍. പദ്ധതിയുടെ ബ്രോഷര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി പ്രകാശനം ചെയ്തു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാതിരിക്കുന്നതിനാലും രജിസ്ട്രേഷന് നടത്തുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ കാരണവും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്ലസ്വണ് അഡ്മിഷന് നഷ്ടമാകുന്നത്. ഇതൊഴിവാക്കി കൃത്യമായി രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്നതിന് ഹയര്‍സെക്കണ്ടറി കരിയര്‍-സൗഹൃദ കോഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും സേവനം ലഭ്യമാക്കും. കൂടാതെ രജിസ്ട്രേഷന് നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം പണം ആവശ്യമായി വരുന്നിടത്ത് പദ്ധതിയിലൂടെ സൗജന്യസേവനം ലഭിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും ആശ്വാസമാകും. ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും പിന്നോക്കപ്രദേശങ്ങളിലും സേവനം ലഭിക്കും. സേവനം നല്‍കുന്നതിന് ഓരോ സെന്ററുകളിലും അസാപ് ഫ്രണ്ട് ഓഫീസ് ട്രെയിനികളെ നിയോഗിച്ചിട്ടുണ്ട്.
ഹയര്‍ സെക്കണ്ടറികോഴ്സുകള് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെയും സന്നദ്ധസാമൂഹ്യ പ്രവര്ത്തകരുടെയുംട്രൈബല് പ്രൊമോട്ടര്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. മെയ് 31 വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. പ്ലസ്വണ് ക്ലാസ്സുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: