പുല്‍പ്പളളി : കുറുവാദ്വീപ് സമൂഹത്തിന്റെ പരിധിയില്‍ വരുന്ന കബനീ നദിയില്‍ പാറപൊട്ടിക്കല്‍ തകൃതി. ചെക്ക് ഡാം നിര്‍മ്മിക്കാനാണ് ഇതെന്നാണ് ഔദ്യോഗിക ഭാഷ്യം.ഒരു വിധത്തിലുളള നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കരുതാത്ത പ്രദേശമാണ് കുറുവാദ്വീപുസമൂഹം.കഴിഞ്ഞ കുറച്ചുകാലമായി തോട്ട ഉപയോഗിച്ചുളള മല്‍സ്യ ബന്ധനവും ഇവിടെ സജീവമാണ്.
പാരിസ്ഥിതികമായി അതീവ പ്രാധാന്യമുളളതും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ ഈ ദ്വീപു സമൂഹം ഇന്ന് തനിമ കാക്കാന്‍ പാടുപെടുകയാണ്. മനുഷ്യരുടെ പരിധി വിട്ട ഇടപെടല്‍ ഇതെല്ലാം ഇല്ലാതാക്കുമെന്നാണ് പാറ ഖനനങ്ങളും തോട്ടാ സ്പോടനങ്ങളും സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: