Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൂന്നാം മുന്നണിയുടെ ഉദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 07:20 pm IST
in Vicharam

നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് ദയനീയമായ പരാജയമാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫിനു കിട്ടിയതിനേക്കാള്‍ എല്‍ഡിഎഫ് ഇരട്ടി സീറ്റുകള്‍ നേടി വിജയിച്ചു. രണ്ടു മുന്നണികളെയും മാറിമാറി വിജയിപ്പിക്കുക എന്ന കേരളത്തിന്റെ പതിവിന് ഇക്കുറിയും കോട്ടം വരുത്തിയില്ലെന്നു മാത്രമല്ല, യുഡിഎഫിന് ഏറ്റ പരാജയം കനത്തതും ഏതാണ്ട് ചോദിച്ചുവാങ്ങിയതുമാണ്.

അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് കേരളം കണ്ടിട്ടില്ലാത്തവിധത്തിലുളള ന്യൂനപക്ഷപ്രീണനവും അഴിമതിയും നടത്തിയ സര്‍ക്കാര്‍ കേരളസമൂഹത്തിന് മൊത്തം അപമാനവും ദുസ്സഹവുമായിരുന്നു. എന്നാല്‍ സിപിഎമ്മിലെ അന്തഃഛിദ്രവും സമാനമായ ആരോപണങ്ങള്‍ക്കു വിധേയരായ നേതാക്കന്മാരും മൂലം ഇടതുജനാധിപത്യമുന്നണിക്ക് ഈ അഞ്ചുവര്‍ഷക്കാലം കാര്യക്ഷമമായ ഒരു പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് കാലാവധി പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു സാധിച്ചു.

അതേസമയം, ഭാരതീയ ജനതാപാര്‍ട്ടി സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടുകയും ഗവണ്‍മെന്റിന്റെ വര്‍ഗീയ പ്രീണനനയത്തിനും അഴിമതിക്കുമെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതുമൂലം സംഘടനാപരമായി വമ്പിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. കേന്ദ്രത്തിലെ മോദിഭരണം നടപ്പാക്കിയ പുരോഗമന-വികസനപദ്ധതികള്‍ അന്താരാഷ്‌ട്രരംഗത്ത് ഭാരതത്തിന്റെ യശസ്സുയര്‍ത്തുക കാരണം പ്രവാസികള്‍ അധികമുളള കേരളത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ അണിചേരാന്‍ തയ്യാറായി.

പത്തുലക്ഷത്തിലധികം അംഗസംഖ്യയുളള പാര്‍ട്ടിയായി ബിജെപി മാര്‍ക്‌സിസ്‌ററുപാര്‍ട്ടിക്കു തൊട്ടുപിറകില്‍ സ്ഥാനം പിടിച്ചു. 2011-ലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും, ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ക്രമാനുഗതമായ വളര്‍ച്ച കാഴ്ചവെയ്‌ക്കുവാന്‍ പാര്‍ട്ടിക്ക് സാധിച്ചു.

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ബിഡിജെഎസ് രൂപീകരിച്ച് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അണിചേര്‍ന്നതോടെ യുഡിഎഫ് – എല്‍ഡിഎഫ് എന്ന പരമ്പരാഗതധ്രുവീകരണത്തിനപ്പുറം ശക്തമായ ഒരു മൂന്നാംമുന്നണി കേരളത്തിലുദയം ചെയ്ത ഒരു പ്രതീക്ഷ ജനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഫലമാണ് നേമത്തു ബിജെപി നേടിയ വിജയം. പത്തിലധികം മണ്ഡലങ്ങളില്‍ നേരിട്ടും നാല്‍പ്പതിലധികം മണ്ഡലങ്ങളില്‍ ത്രികോണമത്സരം സൃഷ്ടിച്ചും മറ്റുമണ്ഡലങ്ങളിലെല്ലാം ശക്തമായ സാന്നിദ്ധ്യംകൊണ്ടുമുളള ഒരു ചിത്രം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വ്യക്തമായി. പ്രധാനമന്ത്രിയെയും നിരവധി കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ടുളള ഭാരതീയജനതാപാര്‍ട്ടിയുടെ പ്രചാരണം എന്‍ഡിഎ കേരളത്തില്‍ നിരവധി നിയമസഭാസീറ്റുകള്‍ നേടുമെന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടു.

വമ്പിച്ച അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായെങ്കിലും, ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കവും വികസനപദ്ധതികളും മുന്നോട്ടുവെച്ച് ഭരണതുടര്‍ച്ചയ്‌ക്കാവശ്യമായ നേട്ടം കൈവരിക്കാമെന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. പക്ഷെ അഗസ്റ്റാവെസ്റ്റ്‌ലാന്റ് അഴിമതി ആരോപണത്തെതുടര്‍ന്ന് സോണിയ-ആന്റണി ഭയവും പശ്ചിമബംഗാളിലെ മമതാഭരണം തങ്ങളുടെ അടിത്തറതോണ്ടുമെന്ന സിപിഎമ്മിന്റെ ഭയവും രാജ്യസഭയില്‍ മോദിക്കെതിരെ ബഹളംകൂട്ടുന്നതില്‍ കാണിച്ച സോണിയ-യെച്ചൂരി സൗഹൃദവും, പശചിമബംഗാളില്‍ കോണ്‍ഗ്രസ്സ്-മാര്‍ക്‌സിസ്റ്റ് സഖ്യത്തിന് വഴിതെളിച്ചു.

ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാല, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രശ്‌നങ്ങള്‍,

അസഹിഷ്ണുതാവാദം, ബീഫ് വിവാദം, അവാര്‍ഡ് വിവാദം മുതലായവ മോദിഗവണ്‍മെന്റിനെതിരെ സൃഷ്ടിച്ച പ്രചാരണങ്ങള്‍ ദേശീയതലത്തില്‍ അവഗണിക്കപ്പെട്ടപ്പോഴും കേരളത്തിലെ സാംസ്‌ക്കാരികനായകന്മാരും ഇടതുപക്ഷബുദ്ധിജീവികളും മാദ്ധ്യമങ്ങളും അവയെ പര്‍വ്വതീകരിച്ച് മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആശങ്കകള്‍ സൃഷ്ടിച്ച്, വര്‍ഗ്ഗീയത വളര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരുപരിധിവരെ അവര്‍ക്ക് വിജയിപ്പിക്കുവാന്‍ സാധിച്ചു. സോളാര്‍വിവാദങ്ങളും, മന്ത്രിമാരുടെ അഴിമതികളും, ന്യൂനപക്ഷപ്രീണനങ്ങളും, സംഘടനാനേതൃത്വവും ഭരണനേതൃത്വവും തമ്മിലുളള പോരുകളും യുഡിഎഫ് ഭരണത്തിനെതിരെ ജനവികാരം ഉയര്‍ത്തിയപ്പോള്‍ അതിനെ നേരിടുവാന്‍ മുഖ്യമന്ത്രിയും കൂട്ടരും ജനസമ്പര്‍ക്കപരിപാടികളും പ്രതിപക്ഷത്തിന്റെ കഴിഞ്ഞകാല അഴിമതികളും കഴിവുകേടുകളും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഫലപ്രദമായ പ്രചാരണത്തിന് തയ്യാറെടുത്തു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അഗസ്റ്റാവെസ്റ്റ്‌ലാന്റ് പ്രചാരണം കേരളത്തില്‍ തന്റെ പ്രതിഛായയ്‌ക്കു മങ്ങലേല്‍പ്പിക്കുമെന്നറിയാവുന്ന ആന്റണി, ബംഗാള്‍ ബാന്ധവത്തിന്റെ ആനുകൂല്യം ഫലപ്രദമായി കേരളത്തിലും ഉപയോഗിക്കാമെന്ന ഉദ്ദേശത്തോടെ എല്‍ഡിഎഫ് ഉയര്‍ത്തിയ ന്യൂനപക്ഷപ്രീണനത്തിന്റെ ധ്രുവീകരണത്തെ ഏറ്റുപിടിച്ച് ബിജെപിക്കെതിരെയും മോദിക്കെതിരെയും മാത്രമായി തെരഞ്ഞെടുപ്പു പ്രചാരണം മാറ്റി.

അഴിമതിക്കെതിരെയുളള ജനവികാരം ഗവണ്‍മെന്റിനെതിരെ നിലനില്‍ക്കുമ്പോള്‍ എല്‍ഡിഎഫിന് ന്യൂനപക്ഷഏകീകരണം അനുകൂലമായി മാറുകയുണ്ടായത്. ന്യൂനപക്ഷവര്‍ഗ്ഗീയപ്രീണനത്തിനെതിരെ സകാരാത്മകമായ ഒരുവര്‍ഗ്ഗീയവിരുദ്ധസംഘടിത ശക്തി മൂന്നാംമുന്നണിയിലൂടെ പ്രകടമായി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. രണ്ടുമണ്ഡലങ്ങളില്‍ 25000ലധികം വോട്ടുനേടിയും ഏഴുമണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തിയും ഒരു മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചും കേരള രാഷ്‌ട്രീയത്തില്‍ ശക്തമായ ഒരു മൂന്നാംമുന്നണിയുടെ പ്രസക്തി പ്രകടമാക്കുകയും ചെയ്തിരിക്കുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.