പത്തനാപുരം: എണ്‍പത്തിമൂന്ന് ദിവസം തനിക്കൊപ്പം നടന്ന പത്തനാപുരത്തെ കോണ്‍ഗ്രസുകാരില്‍ പലരും ചതിയന്‍ന്മാരാണന്ന് ജഗദീഷ് തിരിച്ചറിഞ്ഞത് വോട്ടണ്ണല്‍ ദിവസമായ വ്യാഴാഴ്ചയാണ്. നേതാക്കളുടെ യാഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞ സ്ഥാനാര്‍ത്ഥി ജഗദീഷ് വോട്ടണ്ണല്‍ ദിവസം രാവിലെ 11ന് തന്നെ തിരുവനന്തപുരത്തേക്ക് വണ്ടികയറി. യുഡിഎഫ് മണ്ഡലമായ പത്തനാപുരത്ത് താന്‍ വിജയിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനം നടത്തിയത് കോണ്‍ഗ്രസുകാരാണെന്നും ജഗദീഷിന് മനസിലായിട്ടുണ്ട്. നേതാക്കളില്‍ പലരും പണം വാങ്ങി വോട്ട് മറിച്ചു എന്നതിന് തെളിവാണ് തന്റെ കനത്ത പരാജയമെന്നും ജഗദീഷ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് സൂചന. മണ്ഡലത്തിലെ ആകെയുളള 161 ബൂത്തുകളില്‍ ഒരിടത്ത് പോലും ജഗദീഷ്‌കുമാറിന് ലീഡ് നില മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തമ്മിലടിയായിരുന്നു കോണ്‍ഗ്രസുകാര്‍ നടത്തിയത്. തന്നെ പരാജയപ്പെടുത്താന്‍ എതിര്‍സ്ഥാനാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണന്നുളള സത്യം വൈകിയെങ്കിലും ജഗദീഷ് തിരിച്ചറിഞ്ഞു.
















