കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഗൈനഗോളജിസ്റ്റിനെ ആക്രമിച്ച സംഭവം പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ജീവനക്കാര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് കേരളകോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ തള്ളികയറി. താലൂക്കാശുപത്രിയില്‍ പ്രസവമുറിയില്‍ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതികളെ ഒരാഴ്ചയായിട്ടും അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ജീവനക്കാരുമാണ് ഇന്നലെ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിത്. ഇതേസമയം പ്രസവചികിത്സയ്‌ക്കിടയില്‍ യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും, ജീവനക്കാര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (ബി) പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ജീവനക്കാരുടെ പ്രകടനത്തിലേക്ക് തള്ളികയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് ഇരുകൂട്ടരേയും ശാന്തരാക്കിയത്.
മരിച്ച യുവതിയുടെ ഭര്‍ത്താവ് ബൈജുവും മകനും കുടുംബവും പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു. ജീവനക്കാരുടെ മാര്‍ച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.വി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെജിഎംഒയെ ഐഎംഎ ഭാരവാഹികളായ ഡോ.ജ്യോതിലാല്‍, ഡോ.ശശിധരന്‍പിള്ള, ഡോ.രവികുമാര്‍, ഡോ.ഡാര്‍വിന്‍സി പേള്‍, ഡോ.അനൂപ് വി.എസ്, ഡോ.ഹരീന്ദ്രബാബു, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സണ്‍, എന്നിവര്‍ സംസാരിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രയില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിനു സമീപം പോലീസ് തടഞ്ഞു. ഇരുകൂട്ടരും എസ്പിക്ക് പരാതിയും നല്‍കി. പ്രതികളെ അറസ്റ്റ്‌ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം. താലൂക്കാശുപത്രിയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ എപ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്നും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു.
















