Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിട്ടൂരില്‍ വീണ്ടും സിപിഎം ബോംബേറ്; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 11:52 am IST
in Kozhikode

കോഴിക്കോട്: കുറ്റിയാടി പഞ്ചായത്തിലെ നിട്ടൂരില്‍ സിപിഎം തേര്‍വാഴ്ച തുടരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി നടത്തുന്ന അക്രമത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ നടന്ന ബോംബാക്രമണത്തില്‍ കാല് തകര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ മണിയുടെ നില ഗുരുതരമാണ്. കാലു മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. ലതികയ്‌ക്ക് ഏറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം വ്യാപകമായി അക്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണിയോടെ ആര്‍എസ്എസ് താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് ഉദയനെയും സഹപ്രവര്‍ത്തകരെയും സിപിഎം സംഘം അക്രമിച്ചിരുന്നു. പിറ്റേ ദിവസം ഉദയന്റെ വീട്ടില്‍ തേര്‍വാഴ്ച നടത്തിയ സംഘം ഉദയന്റെ സഹോദരിയെയും അമ്മയേയും അതിക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ വീണ്ടും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ സംഘം വീടുകള്‍ കയറി അക്രമം നടത്തുകയായിരുന്നു. ബോംബും വാളും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബേറില്‍ വലതു കാല്‍ തകര്‍ന്ന വടക്കേ വിലങ്ങോട്ട് മണി, തേക്കുള്ളതില്‍ പ്രേമരാജന്‍, ഇ.കെ. ശ്രീജിത്ത് എന്നിവര്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിട്ടൂരില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ടുപേര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. 1997 ഫെബ്രു. 28ന് നിട്ടൂരിലെ ബാബുവാണ് ആദ്യം സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടത്.

പശ്ചിമഘട്ട സംരക്ഷണ ധര്‍ണയില്‍ പങ്കെടുത്ത വെള്ളൊലിപ്പില്‍ അനൂപിനെ കൈവേലിയില്‍ വെച്ചാണ് സിപിഎം അക്രമി സംഘം ബോംബെറിഞ്ഞു കൊന്നത്. ഇതിന് ശേഷം ചെറുതും വലുതുമായ നിരവധി അക്രമങ്ങള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നു. പ്രദേശത്ത് സജീവമായ ചെങ്കല്‍ ക്വാറി മാഫിയകളുടെ നേതൃത്വത്തിലാണ് സിപിഎം അക്രമി സംഘം വിലസുന്നത്. കുറ്റിയാടി, പുറമേരി പഞ്ചായത്തുകളിലായി മലയാലപ്പൊയില്‍ ഭാഗത്ത് പതിനഞ്ചോളം അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത ഖനനത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം അക്രമി സംഘം ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കാനൊരുങ്ങിയത്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന ധര്‍ണയില്‍ പങ്കെടുത്ത തെയ്യം കലാകാരന്‍ അനൂപിനെ കൈവേലിയില്‍ വെച്ച് കല്ലും ബോംബും എറിഞ്ഞുകൊന്നത് ക്വാറി മാഫിയയുടെ പിന്തുണയോടെയായിരുന്നു.

സിപിഎം പ്രാദേശിക, ജില്ലാ നേതാക്കളുടെ നിയന്ത്രണത്തിലുള്ള സംഘമാണ് ഇവിടെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നത്. പ്രദേശത്ത് സജീവമായിക്കൊണ്ടിരിക്കുന്ന സേവാഭാരതിയുടെയും മറ്റു സേവാപ്രവര്‍ത്തനങ്ങളുടെയും സ്വാധീനത്തില്‍ നിരവധി സിപിഎം കുടുംബങ്ങള്‍ പാര്‍ട്ടി വിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ബ്രാഞ്ച് സെക്രട്ടറി അശോകന്‍ മാമ്പരത്ത് മീത്തലിന്റെ നേതൃത്വത്തിലാണ് സിപിഎമ്മുകാര്‍ പ്രദേശത്ത് കൊലവിളി നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമത്തെ അടിച്ചമര്‍ത്താന്‍ നടപടി എടുക്കുന്നതിനു പകരം പോലീസിന്റെ ഭാഗത്തു നിന്നും സിപിഎമ്മിന് അനുകൂലമായ നിലപാടാണെടുക്കുന്നത്. ഇന്നലെ നടന്ന സിപിഎം അക്രമത്തില്‍ പരിക്കേറ്റവരെ ഒരു മണിക്കൂര്‍ വൈകിയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകി. ഒരു മണിക്കൂറോളം സംഹാരതാണ്ഡവമാടിയാണ് സിപിഎം അക്രമികള്‍ സ്ഥലം വിട്ടത്. ക്വാറി മാഫിയകളുടെ കീഴില്‍ വളരുന്ന സിപിഎം ഗുണ്ടാസംഘങ്ങളാണ് ഈ മേഖലയില്‍ ക്രമസാമാധാന നില തകര്‍ത്തുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.