ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ അഴിച്ചുപണി അത്യാവശ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ്. കേരളവും അസാമും അടക്കമുള്ള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തിലുണ്ടായ കനത്ത പരാജയമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണമായത്.
തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നില്ലെന്നും അതില്‍ വിഷമമുണ്ടെന്നും സിങ്ങ് ട്വിറ്ററില്‍ കുറിച്ചു. മുന്‍പ് 543 സീറ്റില്‍ 44 സീറ്റില്‍ മാത്രം ഒതുങ്ങി കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസില്‍. ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷവും എഐസിസി സെക്രട്ടറിയേറ്റില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല.
അസമിലും കേരളത്തിലുമുണ്ടായ തോല്‍വില്‍ പാര്‍ട്ടി ആത്മപരിശോധ നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം. പാര്‍ട്ടി നേതൃത്ത്വത്തില്‍ രാഹുല്‍ എത്തുമെന്ന് സൂചന നല്‍കുന്നതാണ് സിങ്ങിന്റെ പ്രസ്ഥാവന.
















