പ്രഹഌദസ്യ ഗിരം ഹിരണ്യകശിപുഃ ശ്രുത്വാ ക്രുധാ ളതാഡയത്
സതംഭം; ഗര്‍ജ്ജന കമ്പിത ത്രിഭുവനസ്തസ്മാനൃസിംഹോ ഹരിഃ
തീഷ്‌ണോ ഭ്രൂകുടീമുഖോല്ബണവപുര്‍ നിര്‍ഗ്ഗത്യ ദൈത്യം നഖൈഃ
ക്രൂരൈസ്തം തു വിദാര്യ രക്തലഹരീസിക്തഃ സ്തുതോ ള ഭൂത് സുരൈ
അര്‍ത്ഥം- ഹരണ്യകശിപു പ്രഹഌദന്റെ വാക്കുകേട്ട് ക്രുദ്ധനായി തൂണിന്മേല്‍ ഇടിച്ചു. രൂക്ഷമായ കണ്ണുകള്‍കൊണ്ടും വളഞ്ഞ പുരികക്കൊടികൊണ്ടും ഭയങ്കരമായ ശരീരത്തോടുകൂടി നരസിംഹമായിത്തീര്‍ന്ന ശ്രീഹരി പെട്ടന്ന് അട്ടഹാസങ്ങളാല്‍ ത്രീഭുവനങ്ങളെ ഞെട്ടിച്ചുകൊണ്ട് ആ തൂണില്‍നിന്നും നരസിംഹം പുറത്തുവന്നു. രണ്ടുകൈയിലേയും കൂര്‍ത്തുവളഞ്ഞ നഖങ്ങള്‍കൊണ്ട് ആ അസുരന്റെ മാറിടം പൊളിച്ചു. രക്ത ലഹരിയാല്‍ അഭിഷിക്തനായി നില്‍ക്കുന്ന ഹരിയെ ദേവന്മാര്‍ സ്തുതിച്ചു.
വിവരണം: പ്രഹഌദന്റെ ഉപദേശംകേട്ട് അസുര ബാലന്മാരുടെ ഹൃദയത്തില്‍ ഹരിഭക്തി ഉദിച്ചതറിഞ്ഞ് ഹിരണ്യകശിപു സഭയിലേയ്‌ക്ക് ഓടിവന്ന് അസഹ്യമായ കോപത്തോടെ പ്രഹഌദനോട് ചോദിച്ചു. നിന്റെ പിന്‍ബലം ആര്? പ്രഹളാദന്‍ പറഞ്ഞു എനിയ്‌ക്ക് മാത്രമായി പിന്‍ബലമില്ല. എല്ലാവര്‍ക്കും പിന്‍ബലമായി പ്രവര്‍ത്തിക്കുന്നതാരോ ആ ഹരിമാത്രമാണ് എന്റെ പിന്‍ബലം. ഹിരണ്യകശിപു ചോദിച്ചു., എങ്കിലവന്‍ എവിടെ? എല്ലായിടത്തും ഉണ്ടല്ലോ എന്നാല്‍ ഈ തൂണില്‍ എന്തു കൊണ്ട് കാണുന്നില്ല? അങ്ങനെ പിന്‍ ബലമുണ്ടെങ്കില്‍ നിന്നെ രക്ഷിക്കുന്നതൊന്ന് കാണട്ടേ.
അസുരന്‍ തൂണിന്മേല്‍ ഇടിച്ചു. അതില്‍ നിന്ന് ഭീകരനായ നരസിംഹംമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. കഴുത്തിന് മുകളില്‍ സിംഹം, താഴെ മനുഷ്യന്‍. മനുഷ്യനും മൃഗവുമല്ല, പകലും രാത്രിയുമല്ല. ഇപ്പോള്‍ തികഞ്ഞ സന്ധ്യാസമയം ഉമ്മറപ്പടിയില്‍ അസുരനെ തന്റെമടിയില്‍ മലര്‍ത്തിക്കിടത്തി രണ്ട്‌കൈയിലേയും നഖങ്ങള്‍ മാറില്‍കുത്തിയിറക്കി അത് കീറിപ്പൊളിച്ചു. രക്തത്തില്‍ കുളിച്ച നരസിംഹമൂര്‍ത്തിയെ ദേവന്മാര്‍ സ്തുതിക്കാന്‍ തുടങ്ങി.
















