കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി കേരളം ആരുഭരിച്ചാലും ഫലത്തില്‍ അത് ഹിന്ദുവിരുദ്ധമാണെന്ന് കാണാന്‍ കഴിയും. ഒന്നുകില്‍ വിദേശ മതമുന്നണിയെന്ന യുഡിഎഫ്. അല്ലെങ്കില്‍ വിദേശമതപ്രീണനവും സ്വദേശമതമര്‍ദ്ദനവുമാണ് മതേതരത്വമെന്ന് കരുതുന്ന കുറെ വര്‍ഗവഞ്ചകരായ ഹിന്ദുക്കള്‍ നയിക്കുന്ന എല്‍ഡിഎഫ്. ഏത് മുന്നണിയായാലും ഹിന്ദുവിരുദ്ധമെന്നത് മാത്രമാണ് പൊതുനയം. അതുകൊണ്ടാണല്ലോ ഇപ്പോള്‍ പലസ്ഥലത്തും അവര്‍ കൈകോര്‍ക്കുന്നത്.
ഹിന്ദുരാജാക്കന്മാര്‍ ഭരിച്ചുകൊണ്ടിരുന്ന കേരളത്തില്‍ ഹിന്ദുക്കള്‍ ഇന്ന് അടിമകളാണ്. ഭാരതം സ്വതന്ത്രമായപ്പോള്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് കിട്ടിയത് അടിമത്തമാണെന്ന് വൈകിയാണ് വെളിവാകുന്നത്. ഭിന്നിപ്പിച്ചുഭരിക്കുന്നവര്‍ക്ക് ഭിന്നിച്ചുനില്‍ക്കുന്നവരെ അടിപ്പെടുത്താന്‍ എന്തെളുപ്പം?
ഭൂരിപക്ഷം അസംഘടിതമാണെങ്കില്‍ ന്യൂനപക്ഷം അധികാരം കയ്യാളുമെന്ന ആപ്തവാക്യം കേരളത്തില്‍ സാരവത്തായിരിക്കയാണ്. എന്നാല്‍ ഭൂരിപക്ഷം അസംഘടിതമാണെന്ന ഒറ്റക്കാരണത്താല്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നഷ്ടപ്പെട്ടുകൂടാ എന്നുചിന്തിക്കുന്നവര്‍ കുറവാണ്. ഇവിടെ രാഷ്‌ട്രീയത്തിനതീതമായി ആനുപാതിക പ്രാതിനിധ്യം സംവരണം ചെയ്താല്‍ മാത്രമേ ഹിന്ദുക്കള്‍ക്ക് രക്ഷയുള്ളൂവെന്ന ദുഖാവസ്ഥയാണ് നിലനില്‍ക്കുന്നത്.
ആനുപാതിക പ്രാതിനിധ്യം വന്നാല്‍ മന്ത്രിസഭയില്‍ പകുതിയിലധികം ഹിന്ദുക്കളുണ്ടാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യവും മതേതരത്വവും കേരളത്തിലുണ്ടെന്ന് പറയാന്‍ കഴിയൂ. അന്നുമാത്രമേ ഹിന്ദുക്കളുടെ ജയില്‍വാസത്തിന് മോചനമുണ്ടാകുകയുള്ളൂ.
ബ്രഹ്മാനന്ദന്‍, വെഞ്ഞാറമൂട്
















