Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരോഗ്യം സംരക്ഷിക്കാം, ജീവിതം സുഖാനുഭവമാക്കാം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 10:34 pm IST
inVicharam

പ്രമേഹം: മുന്‍ കരുതലിന്റെ അളവ് ഉയര്‍ത്തുക, ജാഗ്രത ശക്തിപ്പെടുത്തുക, ജാഗ്രതയുള്ള മേല്‍നോട്ടം വര്‍ദ്ധിപ്പിക്കുക’ എന്നതായിരുന്നു ഈ വര്‍ഷത്തെ അപ്തവാക്യം. ലോക ജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹ രോഗം ശക്തമായ ബോധവല്‍കരണ പരിപാടിയിലുടെ ചെരുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയാണ് ഈ അപ്ത വാക്യം കൈകൊണ്ടത്. 350 മില്ല്യണ്‍ ജനങ്ങള്‍ ഇന്ന് ലോകത്തില്‍ പ്രമേഹ രോഗത്തിന് അടിമയായിട്ടുണ്ട്. 20 വര്‍ഷത്തനുള്ളില്‍ ഈ കണക്ക് ഇരട്ടിയാകും.

2012 ല്‍ മാത്രം 1.5 മില്ല്യണ്‍ അളുകളും ഈ രോഗം കാരണം മരണപ്പെട്ടു. താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളിലാണ് 80 ശതമാനത്തിലെരെ ജനങ്ങള്‍ മരിച്ചത്. ഇന്‍സുലിന്റെ അളവ് അടിസ്ഥാനമാക്കിയുള്ള പ്രമേഹരോഗ ഇനം ഒന്ന്, രണ്ട് എന്നിവയുടെ കണക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ പ്രമേഹരോഗം ഒന്നിനെ കൃത്യമായ വ്യായാമത്തിലുടെ നിയന്ത്രിക്കാന്‍ സാധിക്കും.

ചിലതരം കീടനാശിനികള്‍ ശരീരത്തിലെത്തുന്നത് 20 ശതമാനം മുതല്‍ 200 ശതമാനം വരെ പ്രമേഹം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകും. ചില കീടനാശിനികള്‍ പൊണ്ണത്തടിയ്‌ക്കും കാരണമാകുന്നുണ്ട്. ഇത്തരക്കാരില്‍ പ്രമേഹം വരാന്‍ സാധ്യത കുടുതല്‍ ആണ്.

പ്രമേഹം കഴിഞ്ഞാല്‍ മാരകമായ രോഗം ക്യാന്‍സറാണ്. നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്റര്‍ േപ്രാഗ്രാം ഇന്ത്യന്‍ കൗണ്‍സില്‍ കണക്ക് അനുസരിച്ചു നമ്മുടെ രാജ്യത്ത് ഓരോദിവസവും 1300 ആളുകള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമയാണ് .

2012നെ അപേക്ഷിച്ചു 2014 ആയപ്പോള്‍ 6 ശതമാനം ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചതായി പറയുന്നു. 2014 ല്‍ മാത്രം 5 ലക്ഷം ജനങ്ങളാണ് ക്യാന്‍സര്‍ കാരണം മരണപ്പെട്ടത്. 2012 ല്‍ 3016628 പേര്‍ ഈ രോഗത്തിന് ചികിത്സ തേടിയപ്പോള്‍ 465169 പേര്‍ മരിച്ചു. 2014 ല്‍ കണക്ക് പരിശോധിച്ചപ്പോള്‍ 2820179 പേര്‍ ഈ രോഗത്തിന് അടിമയാകുകയും 491598 പേര്‍ മരിക്കുകയും ചെയ്തു. താരുമാറായ ജീവിത ശൈലിയും അമിതമായ പുകവലിയും കാരണം ഈ രോഗം പെട്ടെന്ന് പിടിപെടുന്നു. രാജ്യത്ത് ഇന്ന് 300 ക്യാന്‍സര്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 40 ശതമാനം വരുന്ന കേന്ദ്രങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇല്ല.

ഭക്ഷണ വസ്തുക്കളിലൂടെ ശരീരത്തില്‍ എത്തുന്ന കീടനാശിനിയുടെ വീര്യം, ലഭിക്കുന്ന ഡോസ് തുടങ്ങിയവ കാരണം കരള്‍, കിഡ്‌നി, ശ്യാസകോശം, പാന്‍ക്രിയാസ്, ത്വക്ക് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ പകരാന്‍ ഇടയാക്കുന്നു. കീടനാശിനിമൂലം തലച്ചോറിന് ക്യാന്‍സര്‍ ഉണ്ടാകുന്നതും വിരളമല്ല.

നാം ഉപയോഗിക്കുന്ന സോപ്പില്‍ വരെ ക്യാന്‍സര്‍ രോഗം അടങ്ങിയിട്ടുണ്ട്. സോപ്പിലെ സോഡിയം ലാറിസള്‍ഫേറ്റ് ട്രൈക്ലോസാന്‍ ക്യാന്‍സര്‍കാരികള്‍ ആണ്. പകരം പയര്‍പൊടി ഉപയോഗിക്കുന്നത് ഉത്തമം.

അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയും വ്യാപനവുമാണ് അര്‍ബുദം. ശരീരത്തിലെ ഏതുഭാഗത്തെയും ഇതു ബാധിക്കാം. ശ്വാസകോശം, വന്‍കുടല്‍, വൃക്ക, ഉദരം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും ഉദര അര്‍ബുദവുമാണ് കുടുതല്‍. സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയമുഖ അര്‍ബുദവുമാണ് കുടുതല്‍.

ഭാരതത്തില്‍ വായിലും തൊണ്ടയിലുമുണ്ടാകുന്ന അര്‍ബുദമാണ് ഏറ്റവുമധികം. ഇതിനുകാരണം പുകയിലയുടെ ഉപയോഗമാണ്.

ലോകത്ത് വര്‍ഷം തോറും 10 മില്യണ്‍ ആളുകള്‍ക്ക് അര്‍ബുദരോഗ ബാധയുണ്ടാകുന്നു. 2020 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 15 മില്ല്യണ്‍ ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും അര്‍ബുദം മൂലം 6 മില്യണ്‍ മരണങ്ങള്‍ സംഭവിക്കുന്നു. മൊത്തം മരണങ്ങളുടെ 12 ശതമാനമാണിത്.

വിവിധതരം അര്‍ബുദങ്ങളുടെ കാരണം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ മൂന്നിലൊന്ന് അര്‍ബുദബാധകളും തടയാന്‍ കഴിയും. പുകവലി ഉപേക്ഷിക്കല്‍, ആരോഗ്യദായകമായ ഭക്ഷണ ക്രമം, അര്‍ബുദമുണ്ടാകുന്ന പദാര്‍ത്ഥങ്ങളില്‍നിന്നും അകല്‍ച്ച പാലിക്കല്‍ എന്നിവ പാലിച്ചാല്‍ അര്‍ബുദത്തെ തടയാന്‍ കഴിയും. ബാക്കിയുള്ള മൂന്നിലൊന്നു കേസുകളില്‍ നേരത്തേയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും ഫലപ്രദമാകുന്നു. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നീ മാര്‍ഗങ്ങളിലൂടെ സാധാരണ കാണപ്പെട്ട മിക്ക രോഗബാധകളും ഭേദപ്പെടുത്താന്‍ കഴിയും. എത്രയും നേരത്തെ രോഗം കണ്ടെത്തുന്നുവോ അത്രയും ഉയര്‍ന്നതായിരിക്കും രോഗമുക്തിയുടെ സാധ്യതയും .

അര്‍ബുദരോഗകാരണങ്ങളില്‍ ഒഴിവാക്കാവുന്ന ഏറ്റവും മുഖ്യമായ ഒന്ന് പുകവലിയാണ്. ശ്വാസകോശ അര്‍ബുദം മുലമുണ്ടാകുന്ന മരണങ്ങളില്‍ 80-90 ശതമാനവും പുകവലികാരണമാണുണ്ടാകുന്നത്. അര്‍ബുദമരണങ്ങളില്‍ മറ്റൊരു 30 ശതമാനം വായ, ശ്വാസനാളം, അന്നനാളം, ഉദരം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന രോഗബാധമുലമാണ്. ഇവയും പുകയില ചവയ്‌ക്കൂന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പുകയിലക്കമ്പനികളുടെ പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പും നിരോധിക്കല്‍, പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏല്‍പ്പെടുത്തല്‍, പുകയില ഉപയോഗം കുറയ്‌ക്കുന്നതു ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ പ്രതിരോധനടപടികളുടെ ഭാഗമാക്കാം.

ഭക്ഷ്യനിയന്ത്രണം അര്‍ബുദനിയന്ത്രണത്തിന്റെ ഒരു പ്രധാന ഘടകമാണ്. അമിതവണ്ണവും ഭാരവുമുള്ളവര്‍ക്ക് അന്നനാളം, വന്‍കുടല്‍, മലദ്വാരം, സ്തനം, ഗര്‍ഭപാത്രം, വൃക്ക എന്നിവയെ ബാധിക്കുന്ന അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുടുതലാണ്.

പലതരം അര്‍ബുദങ്ങളില്‍നിന്നും സംരക്ഷണം നല്‍കാനുള്ള കഴിവ് പഴങ്ങള്‍ക്കും പച്ചകറികള്‍ക്കും ഉണ്ട്. ചുവന്ന മാംസങ്ങളും സുക്ഷിച്ചുവെക്കുന്ന മാംസവും ഉപയോഗിക്കുന്നത് വന്‍കുടലിലെയും മലദ്വാരത്തിലെയും അര്‍ബുദത്തിനു കാരണമാകുന്നു.

ഇന്ന് കേരള ജനത രണ്ടുസ്ഥലങ്ങളിലാണ് ക്യൂ പാലിക്കുന്നത.് ബീവരേജ് ഔട്ട്‌ലെറ്റ് കഴിഞ്ഞാല്‍, പിന്നെ അളുകള്‍ കുട്ടംകൂടുന്നത് മെഡിക്കല്‍ സ്റ്റോറിന്റെ മുമ്പിലാണ്. രണ്ടുസ്ഥലത്തും മരുന്നാണ് ലഭിക്കുന്നത്. ഒന്നില്‍ അരോഗ്യത്തിന് ഹാനികരമായ മരുന്നാണെങ്കില്‍ മറ്റൊന്നില്‍ നഷ്ടപ്പെട്ട അരോഗ്യം സംരക്ഷിക്കാനും വേണ്ടിയാണ്.

ചിന്തിക്കുമ്പേള്‍ കരയാനും ചിരിക്കാനും പറ്റാത്തെ അവസ്ഥ. ഈ അവസ്ഥ മാറ്റിയേ പറ്റൂ. ഈ ലോകത്ത് ജീവിതം ഒരു തവണയേയുള്ളൂ. മരണം അടുക്കുമ്പോള്‍ ഒന്നുനില്‍ക്കു, നാളെ എത്താം എന്ന് നമുക്കു പരയാന്‍ പറ്റുമോ?

അരോഗ്യരക്ഷ ജീവിത രക്ഷയാണ്. ശക്തമായ ബോധവല്‍കരണവും, അതൊടൊപ്പം ശക്തമായ വിദ്യാഭ്യാസവും ആവശ്യമാണ്.

വികസിത രാഷ്‌ട്രത്തിന്റെ നെടുംതുണാണ് വിദ്യാഭ്യാസം. ചെറു കുടുംബം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും അരോഗ്യരക്ഷയും എന്നിവ ഉള്‍പ്പെടുത്തി സാമുഹിക പരിവര്‍ത്തനം കൊണ്ടുവരണം. ഉചിതമായ അരോഗ്യ ശുചിത്വരീതികളുടെ സ്വീകരണം, വാക്‌സിനേഷന്‍, പ്രതിരോധ ഔഷധം, ക്രമമായുള്ള ആരോഗ്യ പരിശോധന, ചികിത്സ എന്നീ പ്രതിരോധ സംവിധാനങ്ങളുടെ ഉപയോഗം എന്നിവയിലൂടെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാം.

അതുപോലെ വാക്‌സിനുകളുടെ ആവിഷ്‌കാരം, നൈസര്‍ഗ്ഗിക ഉള്‍പന്നങ്ങളുടെ വര്‍ധിത ഉപയോഗം, ജനിതക എന്‍ജീനീയറിംഗ്, ദ്രുതഗതിയിലുള്ള രോഗനിര്‍ണയം തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ 2020 ഓടെ ‘എവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യത്തിലേക്ക് നയിക്കും എന്ന് പറഞ്ഞാല്‍ രണ്ടുപക്ഷം ഉണ്ടാവില്ല. പാടം മുതല്‍ പാത്രം വരെ വിഷം കലരാത്ത ഭക്ഷണം ലഭിക്കുവാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാം. അരോഗ്യം സംരക്ഷിക്കാം, അതിലുടെ ജീവീതം മെച്ചപ്പെടുത്താം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.