ന്യൂദല്‍ഹി: ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ ദല്‍ഹിയിലെ ഇന്ത്യാഗേറ്റിനടുത്തുള്ള പ്രിന്‍സസ് പാര്‍ക്ക് കോംപ്ലക്‌സ് അനുയോജ്യമാണെന്ന് ഉന്നതാധികാര സമിതി. തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തെ ധരിപ്പിച്ചു. ഇന്ത്യാഗേറ്റിനടുത്തുള്ള‘സി’ഹെക്‌സഗണില്‍ ദേശീയയുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ 2015 ഒക്ടോബറിലാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
















