Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജമാ അത്തെ ഇസ്ലാമിയുടെ ജിഹാദില്‍ ഇടതുപക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 03:15 pm IST
in Vicharam

 

അമുസ്ലിമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ പല രൂപങ്ങളും സിമി എന്ന പേരിലും എന്‍ഡിഎഫ് എന്ന പേരിലും ഈ രാജ്യത്തെ ഭൂരിപക്ഷ ജനതയെ വേട്ടയാടുമ്പോള്‍ അതേ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തില്‍ ഇടതുപക്ഷം കൂട്ടുകൂടുന്നു. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നതോടെ ഇവിടുത്തെ ഭൂരിപക്ഷ ജനതയുടെ വിശ്വാസ പ്രമാണത്തെ ഇടതുപക്ഷം അവഹേളിക്കുന്നു. വിഗ്രഹാരാധകരെ അധിക്ഷേപിക്കുന്നു. കൃഷ്ണനെയും ദുര്‍ഗയെയും ഫാസിസത്തിന്റെ പ്രതിരൂപങ്ങളായി ഇടതുപക്ഷ ചിന്തകര്‍ എഴുതിയും പ്രസംഗിച്ചും ജമാ അത്തെയുടെ മാധ്യമങ്ങളില്‍ക്കൂടി പ്രചരിപ്പിക്കുമ്പോള്‍ അത് ഇവിടത്തെ ഭൂരിപക്ഷ ജനത എങ്ങനെ വായിക്കണം?

1941 ആഗസ്ത് 26നു ലാഹോറില്‍ വെച്ചാണ് മൗലാന അബുല്‍ അഅ്‌ലാ മൗദൂദി ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനക്ക് രൂപംനല്‍കിയത്. ഭാരത ഉപഭൂഖണ്ഡത്തില്‍ ‘ഹുകൂമത്തെ ഇലാഹി’ അഥവാ അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. 1947ല്‍ ഭാരതം വിഭജിച്ചതോടെ ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ജമാ അത്തെ ഇസ്ലാമി പാക്കിസ്ഥാന്‍ എന്നിങ്ങനെ രണ്ടായി. പിന്നീട് 1973ല്‍ ബംഗ്ലാദേശിന്റെ പിറവിയോടെ ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമിയും രൂപംകൊണ്ടു.

കുറച്ചുവൈകിയപ്പോള്‍ ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം ഹുകൂമത്തെ ഇലാഹിക്ക് പകരം ഇഖാമത്തുദ്ദീന്‍ ആയി. ദീന്‍ എന്നാല്‍ മതം എന്ന് പറഞ്ഞു തടിതപ്പാമെങ്കിലും ദീനിന് മൗലാന മൗദൂദി വ്യക്തമായ നിര്‍വചനം നല്‍കുന്നുണ്ട്. ജിഹാദിന്റെ പ്രാധാന്യത്തെപ്പറ്റി മൗദൂദി എഴുതുന്നു. ‘ഈ ദീന്‍(രാഷ്‌ട്രം) സത്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ സര്‍വശക്തിയും ഉപയോഗിച്ച് അതിനെ ഭൂമുഖത്ത് സുസ്ഥാപിക്കുകയോ അല്ലാത്തപക്ഷം അതേ പരിശ്രമത്തില്‍ ജീവന്‍ ബലി അര്‍പ്പിക്കുകയോ അല്ലാതെ നിങ്ങള്‍ക്ക് ഗത്യന്തരമില്ല.’ ( ഖുതുബാത്ത് പേജ്.404).

താഗൂതി ഭരണത്തെ (അനിസ്ലാമിക ഭരണത്തെ) ഭൂമിയില്‍നിന്നു നിഷ്‌കാസനം ചെയ്ത് ഹുകൂമത്തെ ഇലാഹി അല്ലെങ്കില്‍ ഇഖാമത്തുദ്ദീന്‍ സ്ഥാപിക്കുന്നതുവരെ വിശ്രമിക്കരുതെന്നു മൗദൂദി ആഹ്വാനം ചെയ്യുന്നു. ഭരണം പിടിച്ചെടുക്കാനുള്ള സൈനിക പരിശീലനത്തിന്റെ ഭാഗമാണ് അഞ്ചുനേരത്തെ നിസ്‌കാരം എന്നുപോലും മൗദൂദി പറയുന്നു. ”തന്മൂലം അവരുടെ ഹൃദയത്തില്‍ ഒരു സേനാവിഭാഗത്തിന്നുണ്ടാകുന്ന മനോവികാരമാണ് ഉത്ഭൂതമാകുന്നത്.

യോദ്ധാക്കള്‍ എവിടെയായിരുന്നാലും കാഹള ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ സേനാനായകന്‍ വിളിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. അതോടെ എല്ലാവരുടെയും ഹൃദയത്തില്‍ സേനാധിപന്റെ ശാസനകള്‍ അനുസരിക്കുക എന്ന ഏകവിചാരവും ഐക്യരൂപ്യവും ഉണ്ടായിത്തീരുന്നു. അവര്‍ക്ക് ദിനംപ്രതി അഞ്ചു നേരമാണ് ഈ പരിശീലനം നല്‍കപ്പെടുന്നത്. കാരണം ലോകത്തിലെ ഏതൊരു സൈന്യത്തിനും നിര്‍വഹിക്കാനുള്ളതിനെക്കാള്‍ വമ്പിച്ച കര്‍ത്തവ്യമാണ് ഈ ദൈവീക സൈന്യത്തിന് നിര്‍വഹിക്കാനുള്ളത്.” ( ഖുതുബാത്ത് പേജ്.190191)

‘മതപരിത്യാഗികളുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍’ എന്നൊരു പുസ്തകം ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗലാനാ മൗദൂദി എഴുതിയിട്ടുണ്ട്. ഇസ്ലാമില്‍നിന്ന് മതംമാറുന്നവരെ വധിക്കണമെന്നാണ് ജമാ അത്തെ സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനംചെയ്യുന്നത്.ഇന്നാട്ടിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടത്. ജമാഅത്തെ ഇസ്ലാമിക്ക് മൗദൂദിയുടെ സങ്കല്‍പ്പഘടനയ്‌ക്കുള്ളില്‍ അല്ലാത്ത മുസ്ലിങ്ങള്‍പോലും രണ്ടാംകിട പൗരന്മാരാണ്.

‘ദൈവീക രാഷ്‌ട്ര’ത്തിനകത്ത് കഴിയുന്ന മറ്റുവിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ നീതി. ഭാരത ദേശീയതയെ ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ഈ നയത്തില്‍നിന്നുകൊണ്ടാണ് കശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്. ജമാഅത്തെ ഇസ്ലാമി സ്വന്തം അജണ്ടകളെ നേരിട്ട് പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്റെ ആട്ടിന്തോതലണിഞ്ഞാണ് ജമാഅത്തെ ഇസ്ലാമി അജണ്ടകള്‍ കടത്തിക്കൊണ്ടുവരുന്നത്.

ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്ന ‘ദൈവീക രാഷ്‌ട്രം’ സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഭാരതത്തിലെ മതനിരപേക്ഷ രാഷ്‌ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമാണ്. ഒരു ഗള്‍ഫ് ഭരണകൂടത്തിന്റെ മതകാര്യവകുപ്പില്‍നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ ചില പ്രമുഖ ആശയപ്രചാരകര്‍. ഭാരതത്തിന്റെ അഖണ്ഡതയെ എന്തുകൊണ്ട് നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ഇന്നുവരെ ജമാഅത്തെ ഇസ്ലാമിയുടെ ഉത്തരം ഉണ്ടായിട്ടില്ല.

ഭാരതം മുന്‍പ് ഭരിച്ചിരുന്ന മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ കീഴില്‍ ജീവിക്കുന്നത് ദൈവികമായ അംഗീകാരം ലഭിക്കാത്ത ഒന്നാണ്. ഹിന്ദുക്കളുടെ വിഗ്രഹാരാധന മുസ്ലിമിന് അനുവദിക്കാന്‍ സാധിക്കാത്ത വിഷയമാണ്. ( അവലംബം: The meaning of Paktsian)

ഇത്തരം തീവ്രവാദ ജിഹാദി സംഘടനയുടെ പ്രസിദ്ധീകരണങ്ങളില്‍ പുരോഗമനത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ഇടതുപക്ഷ ചിന്തകന്മാരും നേതാക്കന്മാരും ഫാസിസമെന്നു മുദ്രകുത്തി അണിനിരക്കുമ്പോള്‍ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തെയും ഭാരത ദേശീയതയെയും ചോദ്യം ചെയ്യുകയാണ്.

പാഠപുസ്തകങ്ങളില്‍ കണ്ണനെ വികൃതവല്‍ക്കിരിച്ച ഇടതുപക്ഷ ചിന്തകര്‍ ഇസ്ലാം മതപ്രവാചകനെ വാനോളം പുകഴ്‌ത്തുന്നു. ഈ കാര്യങ്ങള്‍ ഇടതുപക്ഷ ചിന്തകര്‍ മാധ്യമംപോലെയുള്ള ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഇതിനെ ഇവിടത്തെ ഭൂരിപക്ഷ ജനത എങ്ങനെയാണ് കാണേണ്ടത്?

ദുര്‍ഗാ മാതാവിനെ വൈകൃതവല്‍ക്കരിച്ചത് ന്യായീകരിക്കയും അതിനെ ന്യായീകരിക്കുന്നവര്‍ക്കുവേണ്ടി ഓശാന പാടുകയും ചെയ്യുന്ന പിണറായി വിജയന്‍ മുതല്‍ സെബാസ്റ്റ്യന്‍ പോള്‍ വരെ, അതേ ശ്വാസത്തില്‍ പ്രവാചകനെ വിമര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട നിയമാവലികളെക്കുറിച്ച് ഫത്വ ഇറക്കുന്നു. ഇതിനെ എങ്ങനെയാണ് ഇവിടത്തെ ഭൂരിപക്ഷ ജനത കാണേണ്ടത് ?

ഹിന്ദുദേവതമാരെ നഗ്‌നയായും ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന തരത്തിലും വരച്ച എം.എഫ്. ഹുസൈന് ഹിന്ദു ദേവതമാര്‍ക്ക് ദാര്‍ശനിക വിഗ്രഹ രൂപം നല്‍കിയ രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കിയ ഇടതുപക്ഷം എന്തു സന്ദേശമാണ് ഇവിടത്തെ ഭൂരിപക്ഷ ജനതക്ക് നല്‍കുന്നത്?

പാരീസിലെയും ഡെന്മാര്‍ക്കിലെയുംവരെ ഇസ്ലാമിക ഭീകരാക്രമണത്തെ ന്യായീകരിച്ച ഇടതുപക്ഷം ഈ വിധത്തില്‍ എന്തുസന്ദേശമാണ് ഇവിടത്തെ ഭൂരിപക്ഷ ജനതക്ക് നല്‍കുന്നത്? പെരുമാള്‍ മുരുഗനെതിരെ അവിടത്തെ ഒരു ജാതിസംഘടന ജനാധിപത്യത്തിന്റെ ഭാഗമായി കോടതിയില്‍ പോയതിനേ ഫാസിസമായി ചിത്രീകരിച്ച ഇടതുപക്ഷം പാരീസിലെയും ഡെന്മാര്‍ക്കിലെയും നൂറുകണക്കിനു മനുഷ്യരെ മതത്തിന്റെ പേരില്‍ ചാമ്പലാക്കിയതിനെ ഇടതുപക്ഷ ചിന്തകര്‍ ന്യായീകരിക്കുന്നതിനെ എങ്ങനെയാണ് ഇവിടത്തെ ഭൂരിപക്ഷ ജനത കാണേണ്ടത്?

”ഇസ്ലാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്. താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്” എന്നു ഉല്‍ഘോഷിച്ച്, മതരാജ്യത്തിനുവേണ്ടി ലക്ഷക്കണക്കിനു ഹിന്ദുസിഖ്‌ജൈനബുദ്ധ ജനതയെ കൊന്നൊടുക്കിയ ജമാ അത്തെ ഇസ്ലാമിയെ, ഇടതുപക്ഷം വെള്ളപൂശുന്നതിലെ ഔചിത്യമെന്ത്?

ആയുധമെടുത്ത് ജിഹാദ് നടത്താനും, ദേശീയതയും ജനാധിപത്യവും മതേതരത്വവും അബദ്ധജഢിലങ്ങളാണെന്നും പറയുന്ന അമുസ്ലിങ്ങളെ ദിമ്മികള്‍ (രണ്ടാം പൗരന്മാര്‍) എന്നും ഇസ്ലാം വിട്ട് പോയ ആളെ കൊന്നുകളയണം എന്നും പറയുന്ന മൗലാനാ മൗദൂദിയുടെ ആശയം നടപ്പിലാക്കാന്‍, ഇന്ത്യയെ ദാറുല്‍ ഇസ്ലാം ആക്കാന്‍ വേണ്ടി കുടിലതന്ത്രങ്ങള്‍ മെനയുന്ന ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശുന്ന ഇടതുപക്ഷത്തെ ഇവിടത്തെ അമുസ്ലിങ്ങള്‍ എങ്ങനെ കാണണം എന്നാണ് ഇടതുപക്ഷം പറയുന്നത്?

ഭാരതത്തിന്റെ തനതു വിശ്വാസപ്രമാണങ്ങളെ താറടിക്കുന്ന ഇടതുപക്ഷ ചിന്തകന്മാര്‍ ഇസ്ലാമിക അധിനിവേശത്തിനും പ്രമാണികള്‍ക്കും പച്ചക്കൊടി വീശുന്നു. ഇസ്ലാമിക തീവ്രവാദത്തിനെ എപ്പോഴും മാനവികതയുടെ മുഖം നല്‍കി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ ചിന്തകന്മാര്‍, അടിസ്ഥാന ജനതയുടെ പ്രതിരോധത്തെ അപരാധമാക്കി തീര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.

കേരളം സമീപഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വിപത്തിന്റെ സൂചനയാണ് നാം കാണുന്നത്. മലയാള ഭാഷാപിതാവായ തുഞ്ചന്റെ പ്രതിമ വെക്കാന്‍വരെ അനുവാദമില്ലാത്ത കേരളത്തെ ഭയത്തോടെ മാത്രമേ വിഗ്രഹാരാധകര്‍ക്ക് കാണാന്‍ സാധിക്കൂ! അതിനു കാരണവും ഉണ്ട്.

അന്യമത വിശ്വാസികള്‍ക്ക് സ്ഥാനമില്ലാത്ത ഇസ്ലാമിക രാഷ്‌ട്രം നിര്‍മിക്കാന്‍ കോപ്പുകൂട്ടുന്ന ജമാ അത്തെ ഇസ്ലാമിയെ ഇടതുപക്ഷം വെള്ളപൂശി അവര്‍ക്ക് സമൂഹത്തില്‍ ഇടംനല്‍കി, അമുസ്ലിങ്ങള്‍ക്കെതിരെ ജിഹാദിന് പ്രേരണ നല്‍കുന്നു എന്നത് അത്യന്തം ഭയാനകമായ അവസ്ഥാ വിശേഷമാണ്. ഏതൊരളവിലും അടിയാളന്മാരായി ജീവിക്കുന്ന ഹിന്ദുസമൂഹത്തിനു ഇത്തരം ഭീഷണികള്‍കൂടി മറികടക്കാനുള്ള ത്രാണിയില്ല എന്നുള്ള തിരിച്ചറിവും, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ മുതലായ സ്ഥലങ്ങളില്‍ ജമാ അത്തെ ഇസ്ലാമി അവിടത്തെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത കാര്യങ്ങളുമൊക്കെ ഭയത്തോടെ വീക്ഷിക്കുകയാണ് ഇവിടെയുള്ള ജനത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.