കൊല്ലം: ആചാര ലംഘനത്തിനെതിരെ ഒപ്പ് ശേഖരണം നടത്താന്‍ കേരളാ പുരാണ പാരായണ സംഘടന തീരുമാനം. 25 മുതല്‍ 29 വരെ അമ്പാടി ആഡിറ്റോറിയത്തിലാണ് ഒപ്പ് ശേഖരണം നടത്തുന്നത്. ശബരിമലയില്‍ പത്ത് വയസിന് മുകളിലും 50 വയസിനു താഴെയുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നാവശ്യപ്പെട്ടാണ് ഒപ്പുശേഖരണം. അംഗങ്ങളില്‍ 5000 പേര്‍ ഒപ്പിടുന്ന നിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
















