ന്യൂദല്‍ഹി: ഭാരതത്തിലെ ആദ്യത്തെ ഡ്രൈവറില്ല മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം മെട്രോയിലൂടെ ഓടിച്ച് ഡിഎംആര്‍സി (ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) നടത്തി.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ചേര്‍ന്നു പരീക്ഷണയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.
മുകുന്ദ്പുര്‍ ഡിപ്പോ മുതല്‍ മജില്‍സ് പാര്‍ക്കുവരെയാണു പരീക്ഷണയോട്ടം നടത്തിയത്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 37-38 കിലോമീറ്ററാണ്. ആദ്യ ഘട്ടത്തില്‍ 30-32 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുന്നത്.
















