ഗുവാഹതി: സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. എസ്എഫ്‌ഐക്കാരന്‍ ബിജെപി പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. ഭാരത് മാതാ കീ ജയ് എന്ന സ്വന്തം ബൈക്കിലെ സ്റ്റിക്കറില്‍ എസ്എഫ്‌ഐക്കാരന്‍ മൂത്രമൊഴിക്കുകയും ചെയ്തു.
പരാതി നല്‍കിയിട്ടും പൊലീസ് ഇതുവരെ എസ്എഫ്‌ഐക്കാരനെതിരെ നടപടിയെടുത്തില്ലെന്നും ബിജെപി ആരോപിക്കുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന കേന്ദ്ര നേതാക്കളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ത്രിപുരയിലെ ബിജെപിയുടെ ചുമതലയുളള സുനില്‍ ദേവ്ധര്‍ ഉടന്‍സംസ്ഥാനത്തെത്തും. അടുത്തിടെ ത്രിപുരയിലെ ധലൈ ജില്ലയിലുളള കമല്‍പൂരിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയായ ബിജെപി അനുഭാവി അലോക് കുമാര്‍ ദേബിനെയും എസ്എഫ്‌ഐക്കാര്‍ കൈകാര്യം ചെയ്യുകയും അയാള്‍ക്ക് മേല്‍ മൂത്രമൊഴിക്കുകയും ചെയ്തിരുന്നു.
പ്രിന്‍സിപ്പലിനെ കണ്ട് പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്‌ഐക്കാര്‍ തടയുകയും വീണ്ടും അക്രമിക്കുകയും ചെയ്തു. ദേബും പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബിജെപി ത്രിപുര ഘടകം വക്താവ് മൃണാല്‍ കാന്തി ദേബ് പറഞ്ഞു. തങ്ങളുടെ പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെത്തന്നെയാണ് ലക്ഷ്യമിടുന്നതെന്നും ദേബ് വ്യക്തമാക്കി.
















