പാട്‌ന: ബീഹാറില്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ആര്‍ജെഡി നേതാവും വിവാദപുരുഷനുമായ എംപി മൊഹമ്മദ് ഷഹാബുദ്ദീനിലേക്ക് നീളുന്നു. പിടിയിലായവരും ഇനി പിടിയിലാകാനുള്ളവരും ഇയാളുടെ കൂട്ടാളികളാണെന്നാണ് സൂചന.
ലാലുവിന്റെ പാര്‍ട്ടി ആര്‍ജെഡി നിതീഷിന്റെ സഖ്യകക്ഷിയായതോടെ ബീഹാര്‍ വീണ്ടും കാട്ടുഭരണത്തിലായെന്ന വാദം ശരിവെക്കുന്നതാണ് ഈ കണ്ടെത്തല്‍.
ലാലുവും ഭാര്യ റാബ്‌റിയും ഭരിച്ചസമയത്തും ഇയാള്‍ വിവാദമുണ്ടാക്കിയ ഗുണ്ടയാണ്. കൊള്ളയും കൊലപാതകവുമാണ് ഇയാളുടെ ഇഷ്ടവിനോദമെമെന്ന് നേരത്തെ മുതുല്‍ ആരോപണമുണ്ട്.
42 കാരനായ രാജ്‌ദേവ് രഞ്ജന്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് കൊല്ലപ്പെട്ടത്. കേസില്‍ ഷാഹാബുദ്ദീന്റെ അടുത്ത അനുയായിയായ ഒരാളാണ് മുഖ്യപ്രതി. ഇയാള്‍ വെടിവയ്‌പ്പില്‍ പ്രത്യേക പരിശീലനം നേടിയയാളാണ്. സിവാന്‍ ജയിലില്‍ നിന്ന് പതിനഞ്ചു ദിവസം മുന്‍പ് മോചിതനായ ആളാണ് ഇയാള്‍.
15 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ എട്ടുപേരും ഷഹാബുദ്ദീന്റെ അടുത്തയാള്‍ക്കാരാണ്. ഇവരില്‍ ഒരാള്‍ ആര്‍ജെഡിയുടെ പ്രാദേശിക നേതാവാണ്. ബീഹാര്‍ മന്ത്രിഅബ്ദുള്‍ ഗഫൂര്‍ ഷഹാബുദ്ദീന് ഒപ്പം ആഹാരം കഴിക്കുന്ന ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്നാണ് രഞ്ജനെ വധിച്ചതെന്നാണ് സൂചന. ഈ ചിത്രം രഞ്ജനാണ് നല്‍കിയത്. കൊടും ക്രിമിനലിന് ഒപ്പം മന്ത്രി ആഹാരം കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതേത്തുര്‍ടന്ന് ബീഹാര്‍ നിയമസഭയില്‍ വലിയ ബഹളമാണ് ഉണ്ടായത്. സിവാന്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു. ഇതോടെ എംപി ഷഹാബുദ്ദീന് ജയില്‍ ലഭിച്ചിരുന്ന സൗകര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇവയൊക്കെയാണ് കൊലയ്‌ക്ക് കാരണമായത്.
















