അമ്പലവയല്‍ : ശാസ്ത്രീയമായി പരിപാലിച്ചാല്‍ തേനീച്ച വളര്‍ത്തല്‍ ലാഭകരമാണെന്നും, കാര്‍ഷിക വിളകളുടെ ഉല്പാദന വര്‍ദ്ധനവിന് തേനീച്ചകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും, തേനീച്ച വളര്‍ത്തലില്‍ വളര്‍ച്ച കാലം, ഉല്പാദനകാലം, ക്ഷാമകാലം എന്നീ മൂന്ന് കാലങ്ങളുണ്ടെന്നും ക്ഷാമകാലത്ത് ആവശ്യമായ ഭക്ഷണം നല്കിയാല് തേനീച്ച വളര്‍ത്തലില്‍ നിന്നും കൂടുതല്‍ തേന്‍ ലഭിക്കുമെന്നും തേനീച്ച വളര്‍ത്തലിനെ സംബന്ധിച്ച് അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലറച്ചാലില്‍ സംഘടിപ്പിച്ച തേന്‍കൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു.
എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന് ഉദ്ഘാടനം ചെയ്തു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എ.എസ്.വിജയ, എന്‍.വെള്ളന് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സി.ജെ.ജോസഫ്, എം.കെ.പവിത്രന്, ഫിലോമിന തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. പള്ളിക്കുന്നിലെ ജോസഫിന്റെ തേനീച്ച വളര്‍ത്തല്‍ തോട്ടത്തില്‍ പ്രായോഗിക പരിശീലനം നല്കി. അല്പം ശ്രദ്ധിച്ചാല്‍ ചെറുതേന്‍ കൃഷി എല്ലാവര്ക്കും ചെയ്യാനാവുമെന്നും വളരെ ഔഷധഗുണമുള്ള ചെറുതേനിന് കിലോക്ക് 1500 രൂപയോളം വില ലഭിക്കുന്നുണ്ടെന്നും അറിയിച്ചു. എ.സി. ഭാര്ഗ്ഗവന് സ്വാഗതവും എന്‍.കെ.ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: