മുക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ പൊതുവെ വോട്ടിംഗ് ശാന്തമായിരുന്നു എങ്കിലും ചിലയിടങ്ങളിലെ സംഘര്‍ഷം വോട്ടിംഗ് തടസ്സപെടാന്‍ കാരണമായി. കാരശ്ശേരി പാറത്തോട് ആരോഗ്യ ഉപകേന്ദ്രത്തിലെ 115-ാം നമ്പര്‍ ബൂത്തില്‍ എല്‍ ഡി എഫ് യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
ആദ്യ ഒരു മണിക്കൂറില്‍ തന്നെ 30 ഓളം പേര്‍ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വീണ്ടും ചിലരെ ഓപ്പണ്‍ വോട്ട് ചെയ്യിപ്പിക്കാനായി ഇടത് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അത് യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസെത്തി രംഗം ശാന്തമാക്കി.
കൊടിയത്തൂര്‍ പന്നിക്കോട് ജിഎല്‍പി സ്‌കൂളിലെ 125, 126 ബൂത്തുകള്‍ക്ക് മുന്നില്‍ എല്‍ ഡി എഫ് യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
ബൂത്തിന് മുന്നില്‍ ഇടത് പ്രവര്‍ത്തകര്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണമാണ് സംഘര്‍ഷത്തിന് കാരണം. മുക്കം എസ് ഐ യുടെ നേതൃത്വത്തില്‍ പോലീസെത്തി ലാത്തി വീശിയാണ് ഇരുവിഭാഗത്തേയും പിരിച്ചുവിട്ടത്.
















