രാമപുരം: ജനാധിപത്യ വ്യവസ്ഥകളില്‍ പൗരന്റെ ഏറ്റവും സുപ്രധാനമായ മൗലീകാവകാശം രേഖപ്പെടുത്തുവാന്‍ നൂറ്റിപതിനൊന്നാം വയസ്സിലും പത്മനാഭ മാരാര്‍ എത്തി.
രാമപുരത്തെ നാലമ്പലങ്ങളില്‍ ഒന്നായ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ നൂറ്റിരണ്ട് വര്‍ഷമായി ജോലി നോക്കിവരുന്ന ഇദ്ദേഹം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിരുന്നു.
പാര്‍ലമെന്റ് നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മുടക്കം വരാതെ വോട്ടുരേഖപ്പെടുത്തുന്ന ഇദ്ദേഹം രാമപുരം പഞ്ചായത്തിലെ ആര്‍.വി.എം. യു. പി. സ്‌കൂളിലെ 10-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയത്.
















