കോഴിക്കോട്: എഡിജിപി പദ്മകുമാറിനെ ജിഷവധക്കേസ് അന്വേഷണചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടിക ജാതി കമ്മീഷന് സാംബവ സംഘം നിവേദനം നല്‍കി. കാട്ടാക്കട പോലീസ് കസ്റ്റഡിമരണത്തോടനുബന്ധിച്ച് അന്വേഷണ ചുമതല വഹിച്ച പദ്മകുമാര്‍ , മരണത്തിനു ഉത്തരവാദികളായ പോലീസുകാരെ ഒരു പോറല്‍പോലും ഏല്‍ക്കാതെ വളരെപെട്ടെന്ന് കേസിനു തെളിവില്ലന്നു വിധിച്ച് രക്ഷപ്പെടുത്തി.
ബാബു വിന്റെ ഹൃദയഭാഗത്ത് ഷൂസിന്റെ മുനകൊണ്ടു കുത്തി മുഴവന്നതാണ് മരണകാരണം എന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടു വന്നിട്ടും കേസ് വളരെ ലാഘവത്തോടെ തേയ്ച്ചുമായ്ച്ചു കളഞ്ഞ വ്യക്തിയാണ് പദ്മകുമാര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപപോലും നാളിതുവരെ ആ പാവം ദളിത് കുടുംബത്തിനു നല്‍കിയിട്ടുമില്ലെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. സാംബവ സംഘം പ്രസിഡന്റ് കെ.ജി. സോമന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
















