കുഞ്ഞോം : വോട്ടുചെയ്യാനുള്ള നീണ്ട വരി ഈ ബൂത്തുകളില്‍ കാണാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല, കാത്തിരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത് ജില്ലയിലെ മാതൃകാ പോളിംഗ് ബൂത്തുകളിലെ കാഴ്ച. വോട്ടര്‍മാര്‍ക്കായി പന്തലിട്ട് അതില്‍ കസേരകളും കുടിക്കാന്‍ വെള്ളവും ബിസ്കറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവ സ്ത്രീ സൗഹൃദവും വികലാംഗ സൗഹൃദവുമാണ്. വികലാംഗര്‍ക്കായി വീല്‍ചെയറും ഒരുക്കിയിരുന്നു. കസേരകളില്‍ കാത്തിരിക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. അത് പ്രകാരം വിളിക്കും. മുതിര്‍ന്നവര്‍ക്ക് കാത്തിരിക്കുകയും വേണ്ട. നേരെ വോട്ട് ചെയ്ത് മടങ്ങാം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞ 47 ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി സജ്ജീകരിച്ചത്. ഇവിടങ്ങളില്‍ വോട്ട് ചെയ്തവര്‍ക്കെല്ലാം ഓര്മ മരത്തെകളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: