കൊല്ലം: തെരഞ്ഞെടുപ്പ് ദിവസമായ ഇന്നും വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ചയും ജില്ലയിലെ കൊട്ടാരക്കര, ചാത്തന്നൂര്‍ നിയോജകമണ്ഡലങ്ങളിലെ സുരക്ഷ കര്‍ശനമായിരിക്കണമെന്ന് പോലീസ് മേധാവികള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന.
ജില്ലയില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടുമെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് കൊട്ടിക്കലാശത്തിന് ശേഷമാണ് പോലീസ് മേധാവികള്‍ക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഉച്ചക്ക് ശേഷം പലമേഖലകളിലും സംഘര്‍ഷ സാധ്യതയുണ്ടെന്നും വോട്ടെണ്ണല്‍വരെ തടസ്സപെടാനുള്ള സാഹചര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്നും ജില്ലയില്‍ ത്രികോണ മത്സരം നടക്കുന്ന പ്രധാനമണ്ഡലങ്ങള്‍ ഇവ രണ്ടെണ്ണമാണെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയവും പ്രവചിക്കുന്നുണ്ട്. അതിനാല്‍ കനത്ത സുരക്ഷ തന്നെ ഈ രണ്ട് മണ്ഡലങ്ങളിലും ഒരുക്കണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. മുന്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം രാജേശ്വരി രാജേന്ദ്രനാണ് കൊട്ടാരക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ പതിനായിരക്കണക്കിന് വോട്ടുകള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ജയിച്ചുവന്ന ഇവര്‍ക്ക് കൊട്ടാരക്കരയില്‍ വന്‍സ്വാധീനമുണ്ടെന്നും ബിജെപിക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വ്യക്തിപരമായി ഇവര്‍ വോട്ട് സമ്പാദിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് വോട്ട് ലഭിക്കുമെന്നും പറയുന്നു. വെളിയം പഞ്ചായത്തില്‍പ്പെട്ട ബൂത്തുകളിലാണ് പ്രധാനമായും സുരക്ഷയൊരുക്കാനും ശ്രദ്ധകേന്ദ്രീകരിക്കാനും പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേ സമയം ചാത്തന്നൂരിലാകട്ടെ ബിജെപി-ഇടതുമത്സരമാണ് ഉണ്ടാകുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി എസ്എന്‍ഡിപി താലൂക്ക് യൂണിയന്റെ പ്രതിനിധി മത്സരിക്കുന്ന സഥലമായതിനാല്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ട് വര്‍ദ്ധനവ് ഉണ്ടാകുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിയാല്‍ ഇവിടെ വിജയവും ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്നാണ് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍. അതിനാല്‍ ഇവിടെയും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് തന്നെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
















