കോട്ടയം: നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി എന്‍ഡിഎ കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം.എസ്.കരുണാകരന്റെ വിജയത്തിനായി നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും എന്‍ഡിഎ പ്രവര്‍ത്തകര്‍ ഗൃഹസമ്പര്‍ക്കം നടത്തി. ബൂത്തുകളിലെ എല്ലാ വീടുകളിലും എന്‍ഡിഎയുടെ വികസന രേഖ എത്തിക്കുകയും പ്രവര്‍ത്തകര്‍ എല്ലാ വോട്ടര്‍മാരെയും നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ സ്ഥാനാര്‍ത്ഥി നേരിട്ട് ഗൃഹസമ്പര്‍ക്കം നടത്തി. ബൂത്തുതല പ്രവര്‍ത്തകരുടെ യോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു വിജയത്തിലേക്കുള്ള രീതിയും അവതരിപ്പിച്ചു.
















