സൂറത്ത്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ബന്ധുവിനെയും മറ്റ് രണ്ടുപേരെയും കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ പ്രഫൂല്‍ തൊഗാഡിയയുടെ സഹോദരനാണ് കൊല്ലപ്പെട്ട ഭരത്. ബാബു ഹിരാനി, അശോക് പട്ടേല്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. അജ്ഞാതനായ വ്യക്തി ശനിയാഴ്ചയാണ് ഇവരെ വെടിവെച്ച് കൊന്നത്. ആക്രമണത്തില്‍ മഹേഷ് റാഡിയ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
















