കല്‍പ്പറ്റ : വയനാട് മെയ് 16ന് പോളിംങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ട് കൃത്യമായി പോള്‍ ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും. ഓരോ ബൂത്തിലും തങ്ങള്‍ക്കനുകൂലമായി അധികവോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമവും 16ന് നടക്കും. ഞായറാഴ്ച പ്രചരണത്തിനുശേഷം ലഭിച്ച കണക്കുകൂട്ടല്‍ ദിനമായിരുന്നു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎ കാഴ്ച്ചവെച്ചത്. മറ്റ് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ബത്തേരി മണ്ഡലത്തില്‍ സി. കെ.ജാനുവാണ് പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയത്. കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബാഗ്ലൂര്, ചെന്നൈ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും നൂറ്കണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎക്കുവേണ്ടി ബത്തേരിയില്‍ പ്രചാരണത്തിനെത്തി. രണ്ട് കേന്ദ്രമന്ത്രിമാരും സുരേഷ് ഗോപി എംപിയും വെള്ളാപ്പള്ളി നടേശനും സി.കെ. ജാനുവിനുവേണ്ടി വോട്ടുതേടി ബത്തേരിയിലെത്തി. മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള ബിഡിജെഎസ് സി.കെ. ജാനുവിന്റെ വിജയം തങ്ങളുടെ അഭിമാനപ്രശ്നമായി മാറ്റിയിരിക്കുകയാണ്. കോളനികളില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനവും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതവും സി.കെ. ജാനുവിന് ബത്തേരിയില്‍ തുണയാകും. കേന്ദ്ര ഗിരിജനക്ഷേമവകുപ്പ് മന്ത്രി ജുവല്ഒറാം ബത്തേരിയില്‍ കോളനി സന്ദര്‍ശിച്ച വേളയില്‍ പരാതിപ്രളയമാണ് അദ്ദേഹത്തിന് ലഭിച്ചത്. സി.കെ.ജാനുവിന്റെ ജീവിതം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കോളനിക്കാരെ ഓര്‍മ്മിപ്പിച്ചു. സി.കെ.ജാനുവിന് തങ്ങള്‍ വോട്ട് നല്‍കുമെന്ന ഉറപ്പും ജുവല്‍ ഒറാമിന് അവര്‍ നല്കി. മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഇവിടെയും മുന്‍തൂക്കം എന്‍ഡിഎക്കാണ്, കെ.സദാനന്ദന്റെയും കെ. മോഹന്‍ദാസിന്റെയും ആദര്‍ശാധിഷ്ടിത രാഷ്ട്രീയം എന്‍ഡിഎക്ക് തുണയാകും. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ കൊട്ടിക്കലാശത്തില്‍ സജീവമായിരുന്നു. ഇന്ന് വോട്ടെടുപ്പ് കഴിയുന്നതോടെ ജില്ല ആരുടെ കൈപിടിയിലാക്കുമെന്ന് സമ്മതിദായകര്‍ വിധിയെഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: