കല്‍പ്പറ്റ : കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതായി ബിജെപി ജില്ലാസെക്രട്ടറി ശാന്തകുമാരി ടീച്ചര്‍.
സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മേല്‍വിലാസമോ ഐഡന്റി കാര്‍ഡോ സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചാണ് ഇവര്‍ പലയിടങ്ങളിലും തൊഴിലെടുക്കുന്നത്. ഇവരെക്കുറിച്ച് അധികൃതരുടെ പക്കലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം മേപ്പാടിയില്‍ ബംഗ്ലദേശ് സ്വദേശിയെ മതിയായ രേഖ ഇല്ലാത്തതിനാല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് യുവതിയുടെ കൂടെ താമസിച്ച് വരികയായിരുന്ന യുവാവാണ് പിടിയിലായത്. ടൂറിസം മേഖലയായ വയനാട്ടില്‍ നിരവധി പേരാണ് തൊഴിലാളികള്‍ എന്ന ലേബലില്‍ എത്തുന്നത്. ഇക്കാരണത്താല്‍ ജനങ്ങള്‍ ഭീതിയിലാണ്. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാപ്പെടാതിരിക്കാന്‍ ഭരണാധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: